623 കിളിപ്പാട്ട്
പോർമദംതെല്ലുണ്ടിവർക്കതുപോക്കുവാൻ
കാർമുകംഞാനെടുത്തീടുന്നതെങ്ങിനെ
സ്തീകളിൽബാണംപ്രയോഗിയ്ക്കയെന്നതു
ലോകർകേൾക്കുമ്പോൾപരിഹസിച്ചീടുമെ
കർത്തവ്യമെന്തെന്നുചിന്തിച്ചുവേഗത്തി
ലുത്തുംഗഗൗരവംപൂണ്ടുതേരോടിച്ചു
വമ്പ്രതാപംപൂണ്ടുനില്ക്കുന്നരാജ്ഞികൻ
മുമ്പ്രദേശംപുക്കുനിന്നുചൊല്ലീടിനാൻ
രാജഭാവംപൂണ്ടരാമാശിഖാമണെ
രാജബിംബാനനെരാജിവലോചനെ
എന്തിന്നാഹോതുടങ്ങുന്നുനീസാഹസം
ചിന്തിച്ചതെത്രയുംമൂഢത്വമല്ലയോ
മുപ്പാരിനീശനാമിന്ദ്രനെത്തന്നെയു
മപ്പോരിൽമുന്നംമടക്കിഹനമ്മോടു
കെല്പോടുനേരിട്ടടുത്തുയുദ്ധംചെയ്തു
നില്പാനഹോനിങ്ങളെന്നേമഹാത്ഭുതം
നൂറുമാൻപേടകളൊന്നിച്ചുപോരിന്നു
കേറുമെന്നാകിലുംകേസരിക്കെന്തഹോ
സ്ത്രീനിസർഗ്ഗംകൊണ്ടുവേണ്ടാസനംചെയ്തു
ഹാനിയുണ്ടാകേണമെന്നില്ലശോഭനെ
ബുദ്ധിയുംവേണ്ടകാര്യാകാര്യബോധവും
ശക്തിയുംനീതിയുംസ്വാതന്ത്ര്യവുംശുഭെ
സ്ത്രീജനത്തിന്നില്ലതജ്ജയത്തിന്നില്ല
പൂജനീയത്വമെന്നല്ലതുചെയ്യുകിൽ
ഭോഷനാണിന്നിവൻതാനെന്നുകേട്ടവർ
ദൂഷണംചെയ്തുചിരിയ്ക്കുമെന്നാകയാൽ
ഞാനുരയ്ക്കുംഹിതംനീയനുഷ്ഠിയ്ക്കേണ
മൂനമെന്നാലങ്ങുമിങ്ങുമില്ലോമലെ
മാനമാത്സര്യംവെടിഞ്ഞെന്റെവാജിയെ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.