ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

526 ​ അശ്വമേധം <poem> ചിത്രതേജോചലജ്വാലാജടാലമായ് ജൈത്രമായുള്ളൊരുദിവ്യമാമാശുഗം സന്ധാനവുംചെയ്തു നോക്കുന്ന നേരത്തു ചെന്താമരാക്ഷനാം ശ്രീകൃഷ്ണമൂർത്തിയെ സ്പഷ്ടംഹിതപ്രമൻ തന്നെ തനിയ്ക്കെന്നു മിഷ്ടപ്രകാരം ധരിച്ചു സന്തുഷ്ടനായ് പുണ്ഡരീകാക്ഷഗോവിന്ദ ശൌരേഭവൽ പുണ്യവത്തെന്നാലുമീപാണ്ഡവാശുഗം ഖണ്ഡനം ചെയ്തു വീ‌ഴ്ത്തീലഞാനെങ്കിലെൻ പുണ്യമെപ്പേരുംനിശാടദസ്യുക്കളാൽ ഭുക്തമായിട്ടുപൊകട്ടെവൃഥാസർവ്വ ഭക്തസന്താനമേസന്തോഷപൂർവ്വകം ചിക്കന്നുചെയ്യുമെൻബാണപ്രയോഗവും തൃക്കണ്ണകൊണ്ടൊന്നുപാർത്തരുളേണമേ ബോധമുണ്ടായനാൾതൊട്ടീദിനംവരെ താതവാക്യാചാർയ്യസത്യധർമ്മങ്ങളെ മാനസംകൊണ്ടുംകടക്കാനഹർന്നിശം ഞാനശങ്കംവിശ്വസിച്ചിരിയ്ക്കുന്നതു ശുദ്ധമായിട്ടുള്ളതെങ്കിലേറ്റംജവാ ലർദ്ധചന്ദ്രാകാരമാകമീസായകം ഛിന്നമാക്കട്ടെധനഞ്ജയാസൂംബല ചെന്നനേകംപ്രകാരംപറഞ്ഞങ്ങിനെ തിണ്ണന്നുതാൻതൊടുത്തിട്ടുള്ളമാർഗ്ഗണം കർണ്ണവരെയ്ക്കുംവലിച്ചവിട്ടീടിനാൻ കത്തിജ്വലിച്ചതുംശക്തിയോടങ്ങുചെ ന്നെത്തിദ്രുതംവരുംപാർത്ഥന്റെസായകം മദ്ധ്യംമുറിച്ചങ്ങുവീഴ ത്തീമഹാശ്ചർയ്യ മത്യന്തമുണ്ടായികണ്ടവർക്കാകവെ കണ്ടുകൊണ്ടാടിനാരാകാശവാസിക












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/16&oldid=160814" എന്ന താളിൽനിന്ന് ശേഖരിച്ചത്