ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

       736 അശ്വമേധം

നിധിയാംലോകേശിതൻപദപാഥോജാന്തികേ
എങ്കുറ്റംക്ഷമിച്ചുകൊള്ളേണമെന്നപേക്ഷിച്ചു
സങ്കല്പപൂർവ്വംനമിച്ചുത്ഥാനംചെയ്തുകൂപ്പി
അംബികേപരാധീനനായഞാൻഗമയ്ക്കുന്നേ
നംബുജാക്ഷനാംരഘുശ്രേഷ്ഠനോടുണർത്തുവാൻ
വനദേവതമാരുണ്ടരികേതവത്രാണ
മനഘേചുഴന്നുനിന്നവർചെയ്തീടുംദൃഢം
തൊണ്ടയുംവിറച്ചുനിന്നേവമൊന്നുണർത്തിച്ചു
കൊണ്ടവൻനിവർത്തിച്ചുദണ്ഡിച്ചുധൈര്യത്തോടെ
തിരിഞ്ഞുനോക്കീടിനാനുറയ്ക്കാഞ്ഞുടൻതന്നെ
തറഞ്ഞുപദങ്ങളുംനടക്കില്ലെന്നായഹൊ
ഞെരുങ്ങീകാലുരണ്ടുംപറിച്ചുനടക്കുവാ
നൊരുങ്ങീമന്ദംമന്ദംനടന്നൂശവംപോലെ
ഒന്നുരണ്ടടിവെച്ചുമൊന്നുനോക്കിയുമല്പം
നിന്നുമങ്ങിനെമറഞ്ഞീടിനാനെന്നേവേണ്ടു
രക്ഷിതാവായിട്ടുള്ളലക്ഷമണൻപോകുന്നതു
മക്ഷിയുഗ്മംകൊണ്ടഹൊകണ്ടുകണ്ടിരിക്കവെ
തൽക്കളേബരംകാണാതാകയാൽഭയാദികൊ
ണ്ടക്ഷണേമറിഞ്ഞങ്ങുമൂർഛിച്ചുവീണുസീതാ
അല്പനേരംകൊണ്ടുണർന്നേററിരുന്നനന്തര
മുൾപ്പരിഭ്രമംവെടിഞ്ഞുള്ളലക്ഷ്മണൻവീരൻ
ഗംഗയുംകടന്നുതേരേറിപ്പോയന്നേരത്തി
ലങ്ങുതാനൊരുത്തിയായ്‌വന്നബാലയാംദേവി
പരങ്ങീഭയംകൊണ്ടുകുഴങ്ങീവല്ലാതൊരു
കുരംഗീയെന്നപോലെകരഞ്ഞുതുടങ്ങിനാൾ
ദുര്യോഗമൊട്ടല്ലിനിയ്ക്കയ്യൊരാഘവരാമ
തിയ്യോടുതുല്യംതാപമെന്തുഞാൻചെയ്തീടേണ്ടു
ത്യക്തയായെല്ലൊകാട്ടിലത്രഞാനിന്നീവണ്ണ
മത്തലുണ്ടാവാന്മാത്രമെന്തുപാപത്തെച്ചെയ്തു












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/226&oldid=160822" എന്ന താളിൽനിന്ന് ശേഖരിച്ചത്