ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് 739

എന്നുചിന്തിച്ചുംകൊണ്ടുദുഷ്ടമാംസത്വംവന്നു
തിന്നുമെന്നുറച്ചങ്ങുമിങ്ങുമായ്‌മണ്ടീടിനാൾ
കഷ്ടമേപദംപ്രതികാൽതെററപ്പതിക്കയു
മൊട്ടുമേപാർക്കാതെഴുന്നേററുടൻകുതിയ്ക്കയും
കർക്കശങ്ങളാംകുശാഗ്രങ്ങൾകൊണ്ടുപദ്രവ
മക്കൃശാംഗിയാംദേവിയ്ക്കുണ്ടായതെന്തുചൊൽവൂ
മുറിഞ്ഞുചെന്താരടിമുതൽക്കുമുട്ടോളവും
ചൊരിഞ്ഞുകടുഞ്ചോരധരിയ്ക്കധരാപതേ
തംവിധംവനാന്തരെപെട്ടുഴന്നീടുന്നൊരു
ദേവിയാംസീതയ്ക്കുണ്ടായാശ്രമംമഹത്തരം
ബുദ്ധിശാലികൾമുമ്പനുഗ്രമാംതപംചെയ്തു
സിദ്ധിയെപ്രാപിച്ചവാത്മീകിയാംമുനീശ്വരൻ
സത്തമന്മാരാംപലതാപസന്മാരോടൊന്നി
ച്ചദ്ധ്വരംചെയ്‌വാനുള്ളയൂപത്തെമുറിയ്ക്കുവാൻ
എത്തിനാനക്കാനനംതന്നിലന്നേരംദീന
ചിത്തയായ്‌വിഷാദിച്ചുകേഴുന്നഭൂപുത്രിയെ
മുന്നിലങ്ങാരാലനാലോകനംനിമിത്തമായ്
ക്ലിന്നയാംനിജതപസ്സിദ്ധിയെപ്പോലെതന്നെ
കണ്ടൊരത്ഭുതത്തോടുംചോദിച്ചുകല്യാണിചൊൽ
ക്കൊണ്ടൊരുത്തമെനീയാരേവൻനിമ്പിതാവിഹ
ഏതൊരുത്തന്റെധർമ്മദാരങ്ങളാകുന്നുനീ
നാഥനില്ലാതീമഹാശൂന്ന്യമാംവനാന്തരെ
വന്നിരിയ്ക്കുവാനെന്തുകാരണംസമസ്തവു
മിന്നുരയ്ക്കുകീയെന്നോടൊന്നുമേചുരുക്കാതെ
സീതയുംനമിച്ചുചൊല്ലീടിനാൾനതന്മാർക്കു
ള്ളാധിതീർത്തിടുംമുനേകേട്ടറിഞ്ഞീടേണമെ
ഞാനിങ്ങുസീതാജനകാത്മജാവിശേഷിച്ചു
വാനിൽപോയോരുപങ്‌ക്തിസ്യന്ദനൻതന്റെവധു
ശ്രീരാമദേവന്നുള്ളഭാര്യയാംകുടുംബിനീ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/229&oldid=160825" എന്ന താളിൽനിന്ന് ശേഖരിച്ചത്