ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

         844 അശ്വമേധം
ബഭ്രം വാഹനൻചൊന്നാൻഭോധനഞ്ജയപണ്ടു
വിപ്രവർയ്യനാംദ്രോണാചാർയ്യനാശ്ചത്തോടെ
സ്നിഗ്ദ്ധനായ്പഠിപ്പിച്ചസായകപ്രയോഗവും
ശ്രദ്ധയോടമർത്യന്മാർതന്നസായകങ്ങളും
എങ്ങുപോയൊന്നുംഫലിച്ചിങ്ങകാണുന്നില്ലപ്പോ
ളിങ്ങനെകലാശിച്ചതെങ്ങിനെമഹാവീര
വ്യർത്ഥമെൻവിശുദ്ധയാമമ്മയെദുഷിച്ചീലെ
സത്തമാക്ഷേപംചെയ്താലത്തലാമതിനുഫലം
കുത്രസാരത്ഥ്യംചെയ്യുംവാശുദ്വനാംസാക്ഷാൽ
മിത്രമിങ്ങെത്തീലിത്രനേരമെന്തിതുചിത്രം
ഹന്തമുങ്കാലങ്ങളിലാർത്തനാംഭവാനോർത്താ
ലന്തരേതരംസഹായിയ്ക്കുവാനപ്പോൾതന്നെ
കണ്ടിലെങ്കിലുംകുന്നിലെങ്കിലുംമടിയ്ക്കാതെ
മുണ്ടിവനാടുക്കലായീടുമീച്ചങ്ങാതിയെ
ഭക്തിയോടോത്തീലെന്നൊദൈവവിസ്മൃതിയേവം
ഹൃത്തിലങ്ങിന്നേരത്തിലെന്തിതെത്രയുംകഷ്ടം
സ്വസ്ഥലായ്മനസ്സുകൊണ്ടീശനാംശ്രീകൃഷ്ണനെ
സത്വരംഭയംവിട്ടുസാദരംസ്മരിച്ചാലും
അത്രനേരവുംക്ഷമിച്ചത്രഞാൻനിന്നീടുവ
നസ്രൂമൊന്നെയ്തീടുകില്ലത്തലങ്ങളുണ്ടാകേ​ണ്ട
സന്ത്യജിച്ചാലുംഗർവ്വംക്രഷ്ണനെമറക്കുന്നോ
രന്ധലോകങ്ങൾക്കേറ്റംഹാനിയാംപദേപദേ
സത്തമൻമഹാത്മാവീകർണ്ണപുത്രകൻമഹാ
ശക്തനേവർക്കുംമഹാസമ്മതംവരുംവണ്ണം
എമ്പുരേഭാഗത്തിങ്കൽവന്നുനിന്നൊഴിയ്ക്കാതെ
തമ്പരാക്രമംകാണിച്ചുഗ്രമാംരണംചെയ്തു
തന്നുടെശരീരത്തെപ്പുല്ലുപോലുപേക്ഷിച്ച
ചെന്നുസാമ്പ്രതംവിണ്ണിൽകേറിനാൻകണ്ടീലയൊ
തത്സമംതനിയ്ക്കുപൌരുഷംകാണിച്ചങ്ങും












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/334&oldid=160889" എന്ന താളിൽനിന്ന് ശേഖരിച്ചത്