ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് 517 <poem> തത്വമോർത്താലീവ്രതം ധരിച്ചീടുവാൻ ഒട്ടുമേശക്തനല്ലേ ഞാൻ ഭവാനുമീ മട്ടുതന്നെനിരൂപിയ്ക്കുകെന്നാലിനി തൽസുതസ്നേഹം നിമിത്തം തുണയ്ക്കുവാ നുത്സുകത്വം പൂണ്ടു വജ്രിയാംവാസവൻ ദേവസൈന്ന്യങ്ങളോടൊത്തുവന്നീടിലും സേവകഞാനെന്നകാരുണ്യശക്തിയാൽ പാലനം ചെയ്തു ജയം വരുത്തീടുവാൻ കാലനെ ഹിംസിച്ച കാളീമനോരമൻ കാളകണ്ഠൻ ഭൂതപാളിയോടൊന്നിച്ചു കാളപ്പുറത്തെഴുന്നെള്ളി വന്നീടിലും ബാന്ധവൻ കൌന്തേയനെന്നല്ലസോദരീ കാന്തനെന്നുണ്ടാകുമാസ്ഥാബലം കൊണ്ടു മൽബലം നിശ്ശേഷമങ്ങുതന്നീടിലും നിഷ്ഫലം പറ്റാസുധന്വാവൊടൊന്നുമേ ത്വൽബലം കൊ​ണ്ടെന്തുപിന്നെപ്രയോജനം തപ്പലെഃത്ര ഭവൽ കാർയ്യ സമ്പൂർണം സത്യമെത്രേ ഞാൻ പറഞ്ഞതൊന്നെങ്കിലും മിഥ്യയാകില്ലുടൻ കണ്ടുകൊള്ളാമിനി എന്നിതെല്ലാമരുൾ ചെയ്ത കേട്ടപ്പൊഴെ ധന്ന്വിയാമർജ്ജുൻപേടുച്ചു പീഡിച്ചു എന്തെന്നു മേതെന്നു മേതും തിരിഞ്ഞിടാ തന്ധത്വവും പൂണ്ടകം ചുട്ടുകീഴവെ വില്ലുമങ്ങിട്ടുരണ്ടായിടും തമ്പാണി പല്ലവം കോരകം പോലാക്കി മൌലിയിൽ ബന്ധനം ചെയ്യുന്നചിന്മയൻ തന്നുടെ ചെന്തളിർ ചേവടിവന്ദിച്ചുണർത്തിച്ചു ചിന്തനീയാകൃതേകൃഷ്ണമായാപതേ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/7&oldid=161017" എന്ന താളിൽനിന്ന് ശേഖരിച്ചത്