ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

600 അശ്വമേധം
ഞാനെന്നഭാവാദിഭ്രമംകൈവെടിഞ്ഞാ നന്ദബാഷ്പംചൊരിഞ്ഞുണർന്നങ്ങിനെ തിട്ടംകൃതാർത്ഥനായ് വന്നുഞാനെന്നുറ ച്ചിഷ്ടംതരുംജഗന്നാഥപാദാംബുജെ വീണുനമസ്കരിച്ചേറ്റുവിനീതനായ് താണുതൊഴുതുതൊഴുതുണർത്തീടിനാൻ വേണുഗോപാലനായമ്പാടിയിൽപാടി വാണുഗോപാലനംചെയ്തനാരായണ രാസകേളീലോലരാജീവലോചനോ പാസകാളീകാലഭീതപ്രണാശന ദ്വാരകാവാസമായൂരബർഹൊത്തംസ ഹാരകേയൂരപീതാംബരാലങ്കൃതെ ഘോരകർമ്മാസുരൌഘാരെഹരെജന്മ താരകാനന്ദൈകമൂർത്തെനമോസ്തുതെ കാലാരിസോവ്യസല്ലീലാകരാകാര കാലാദിഹീനകാളാഹീനമർദ്ദന ഭൂതലെമർത്ത്യാവതീർണ്ണനായുള്ളചിൽ ക്കാതലെകാരുണ്യ പൂർണ്ണപുണ്യാകൃതെ പൂതനാരാതെപുരാതനാധാരമെ പൂതനാക്കേണമീയെന്നെനമോസ്തുതെ മദ്രക്ഷണംചെയ്കകൌന്തേയസാരഥെ ഭക്തപ്രിയാനന്ദനിത്യംനമോസ്തുതെ മല്ലകംസാരെസരോജാക്ഷമെമോഹ മില്ലസംസാരെപതിച്ചീടുവാനിനി വൃദ്ധനായുള്ളിനിയ്ക്കൊത്തമാറിങ്ങിനെ സിദ്ധമായല്ലൊഭവദ്ദർശനംവിഭൊ എത്രനാളായികൊതിച്ചിരിയ്ക്കന്നുഞാ നിത്രനാളോളംഫലിച്ചീലിതത്ഭുതം

സത്യംസനാഥനായ് വന്നുഞാനിന്നിപ്പൊ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/90&oldid=161034" എന്ന താളിൽനിന്ന് ശേഖരിച്ചത്