ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

95 കിളിപ്പാട്ട്
രർക്കപൌത്രനെവളഞ്ഞക്രമംചെയ്തീടിനാർ മുക്കിനാർശരൌഘംപെയ്തായതിൽഗിരീന്ദ്രനെ ത്തിക്കിമേളിയ്ക്കുംലീലമേഘങ്ങൾപോലെനൃപ ക്രുദ്ധനായ് വൃഷദ്ധ്വജൻകുറ്റമറ്റീടുംധനു ർഹസ്തലാഘവംകാണിച്ചത്തലെന്നിയേജവാൽ പ്രത്യർത്ഥിമുക്തങ്ങളാമസ്ത്രങ്ങളെല്ലാമേറ്റം പ്രത്യസ്ത്രജാലംകൊണ്ടുകൃത്തങ്ങളാക്കിക്ഷണാൽ പൃത്ഥ്വിയിൽപതിപ്പിച്ചുസിംഹനാദവുംപൊഴി ച്ചബ് ധിയുംധരിത്രിയുമദ്രിയുംവിറപ്പിച്ചു ബദ്ധവിക്രമംമഹാശസ്ത്രൌഘവർഷംചെയ്താൻ ദുർദ്ധരംസുദുർവ്വാരമായതേൽക്കയാലപ്പോൾ ഛന്നങ്ങളായീവീരകായങ്ങളെല്ലാംപരി ച്ഛിന്നങ്ങളായിധനുസ്സ്യന്ദനാദികങ്ങളും പൃഥിവീതലത്തിങ്കൽപതിതന്മാരായ് മഹാ രഥികന്മാരെല്ലാരുമതിവിസ്മയംതന്നെ പൃഷ്ഠഗന്മാരോടൊത്തമത്തകുഞ്ജരങ്ങളും ചട്ടകന്നുള്ളതുരഗങ്ങളുംപാദാതവും തലയുംകയ്യുംകാലുമുടലുംമുറിഞ്ഞുഭൂ തലമങ്ങെല്ലാംമൂടുംപടിമേന്മേലേവീണു ശ്രീപത്മനാഭദ്ധ്യാനംകൊണ്ടുചീർത്തിരിക്കുന്ന പാപങ്ങൾപോലിച്ചൊന്നസൈന്യങ്ങളെപ്പേരുമേ ഏകനാംവൃഷദ്ധ്വജൻതന്നാലെമുടിഞ്ഞുപോയ് ശോകസംഭ്രാന്തന്മാരയപ്പോഴെശേഷിച്ചവർ പാർത്ഥിവാന്തികംപുക്കുപാർക്കാതെകുമ്പിട്ടപി മ്പാർത്തിവാച്ചിടുന്നവൃത്താന്തമങ്ങുണർത്തിച്ചാർ "പാർത്തലേശ്വരകഷ്ടംകാലവൈഷമ്യംഭവാ നോർത്തറിഞ്ഞീടേണമേയുദ്ധത്തിലില്ലേജയം ശത്രുവിൻകരത്തിലായശ്വമേധീയംഹയ

മത്രയല്ലഹോപതിനായിരംപ്രവീരന്മാർ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/101&oldid=161047" എന്ന താളിൽനിന്ന് ശേഖരിച്ചത്