ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

103 കിളിപ്പാട്ട്
വന്ദനംചെയ്തിട്ടെത്രെബാഹുവിക്രമംകാട്ടി ഒത്തസംഗരംതുടങ്ങീടിനാരുഴറ്റോടു മുദ്ധതന്മാരായുളളരാജസൈനികന്മാരും മുഷ്കരന്മാരാംചിലരുഗ്രതോമരപ്രാസ മുൽഗരാദ്യങ്ങളായുളളായുധങ്ങളെത്തൂകി കർക്കശങ്ങളായുളളഖഡ്ഗചർമ്മങ്ങളേയും കയ്ക്കലാക്കിക്കൊണ്ടുടുത്തീടിനാരഹോചിലർ ദുസ്സഹങ്ങളായീടുംബാണങ്ങൾതന്നെച്ചില രുത്സവത്തോടുംചൊരിഞ്ഞീടിനാരാവോളവും ധന്വിയാംവൃഷദ്ധ്വജൻചാതുര്യവീരങ്ങളോ ടന്വിതൻകുഴങ്ങീടാതേകനെന്നിരിയ്ക്കിലും പ്രത്യയത്തോടുംഭീമൻകണ്ടുകൊണ്ടാടുംവണ്ണം പ്രത്യസ്ത്രജാലംകണക്കെന്നിയേതൂകിത്തൂകി സത്വരംവരുംശത്രുശസ്ത്രസഞ്ചയംമുടി ച്ചസ്തസംശയംമണിസ്യന്ദനക്കൂട്ടത്തേയും സദ്ധ്വജോത്തമസൂതവാജിപൂർവകംപൊടി ച്ചദ്ധരാതലേവീരന്മാരേയുംവീഴ്ത്തീടിനാൻ ഹന്തകോപമോകുറച്ചെങ്കിലുംശമിയ്ക്കുന്നി ല്ലന്തകോപമൻബാലൻകാലപാവകോജ്വലൻ മത്ഭല്ലഭിന്നന്മാരായ് വീണവീരന്മാരിവ രുല്പന്നമായിട്ടുളളശണ്ഠയെവിടുന്നില്ല ചുണ്ടുപല്ലിവകടിയ്ക്കുന്നുകണ്ണേറ്റംമിഴി ച്ചുണ്ടുവല്ലാതെതുറിപ്പിച്ചമാംനോക്കീടുന്നു ക്രുദ്ധഭാവന്മാരെങ്കലെന്തുഞാനിനിച്ചെയ്യു മിത്ഥമോത്തരിസ്തോമഖണ്ഡനംചെയ്തീടിനാൻ ചുറ്റുമേസുചന്ദനചന്ദ്രാദിഗന്ധങ്ങളാ യറ്റുപാർത്തട്ടിൽപതിച്ചുളളരാജാസ്യങ്ങളെ ഫുല്ലപങ്കജങ്ങളെപ്പോലവൻനോക്കിക്കണ്ടു

നല്ലവിസ്മയംപയോഹീനങ്ങളെന്നാകിലും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/109&oldid=161055" എന്ന താളിൽനിന്ന് ശേഖരിച്ചത്