ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

112 അശ്വമേധം
മന്ത്രിച്ചുവേ​ണ്ടുംവണ്ണംവിട്ടയച്ചപ്പോളതു ചിന്തിച്ചവണ്ണംപ്രകാശിപ്പിച്ചുദിക്കെല്ലാമേ കത്തിവെണ്ണീറാക്കീടുംവണ്ണമേപുറപ്പെട്ട ങ്ങെത്തിയന്നേരംദിവ്യേഷുജ്ഞനാംജനാധിപൻ സ്യന്ദനാന്തരംപുക്കുവാരുണംപ്രയോഗിച്ചു മന്ദനായ് മറഞ്ഞുപോയഗ്നിയന്നേരംബാലൻ വായവ്യാസ്ത്രത്തെപ്രയോഗിച്ചുതൽക്ഷണംതന്നെ തോയവ്യാപ്തിയുമെങ്ങുമില്ലാതായെന്നല്ലഹോ മത്തവാരണങ്ങളുംസ്യന്ദനകൂട്ടങ്ങളും മത്തലോടശ്വങ്ങളുംമറ്റുള്ളതെപ്പേരുമേ അസ്ത്രവേഗംകൊണ്ടാശനാലിലുംപറന്നുപോ യത്രയല്ലടിച്ചലച്ചന്യോന്യംധ്വജങ്ങളും പൊട്ടിയുംപൊടിഞ്ഞുമൊട്ടൊട്ടുലഞ്ഞൊടിഞ്ഞാടി മുട്ടിയുംമുടിഞ്ഞുപോകുന്നതിന്നിടയ്ക്കവൻ നിശ്ചയംജയംനൃപന്നില്ലെന്നുനിസ്സംശയ മൊച്ചയേറീടുംസിംഹനാദവുംകൂട്ടീടിനാൻ രുഷ്ടനായ് നൃപൻഭിന്നമായതേർവെടിഞ്ഞുട നിഷ്ടനാംസൂതൻകൊണ്ടുവന്നമറ്റൊന്നിൽകേറി മർത്ത്യന്മാർക്കില്ലാതുള്ളബാലപൌരുഷംകണ്ടു സത്യംമാധവഭക്തൻബാലനെന്നുറച്ചാശു പർവതാശുഗംവിട്ടുവായവ്യംതടുത്തിട്ടു സർവതാപവുംതീർത്തുസൈന്യങ്ങൾക്കനന്തരം പൌരുഷംകെടുംവണ്ണംകർണ്ണജോപരിപാരം ഗൌരവംപെടുംശിലാവർഷവുംതദന്തരേ ദുർദ്ധരപ്രഭാവമാമസ്ത്രവർഷവുമുണ്ടാ യസ്തദർശനനായീബാലനന്നേരംഭീമൻ ഒട്ടുമേസഹിക്കയില്ലീയുദ്ധംവൃഷദ്ധ്വജൻ പെട്ടുപോയ് വിപത്തിങ്കലെന്നുഴറ്റോടുംകൂടി ഹസ്തിവൃന്ദത്തിൽസിംഹമെന്നുതോന്നീടുംവണ്ണ

14*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/118&oldid=161064" എന്ന താളിൽനിന്ന് ശേഖരിച്ചത്