ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

248 അശ്വമേധം

നപരാചാരംവെടിഞ്ഞരിനാശനംചെയ്‌വാൻ മുതിരുന്നവർക്കെല്ലാമുദിതാശനായ്ത്താ നതിദിവ്യാർത്ഥമേകാമതിനില്ലൊരുവാദം ധർമ്മശീലവുംകുലീനത്വവുംപ്രതാപവും കർമ്മകൌശല്യാദിയുംപൂണ്ടുള്ള യോദ്ധക്കളെ തന്നുടെ സർവ്വസ്വവുംകൊടുത്തുസമ്മാനിച്ച നന്നുനമ്മുടെകാര്യയ്യംസാധിപ്പിനെന്നിങ്ങനെ നല്ലവാക്കോടുംനൃപൻയുദ്ധത്തിന്നയയ്ക്കേണ മില്ലസംശയമെന്നാൽ സന്തുഷ്ടന്മാരായവർ ചെന്നുസംഗരം ചെയ്തുസശ്രദ്ധംരിപുക്കളെ വെന്നുരാജാവിൻഹിതം ചെയ്യുമെന്നല്ലോനയം നന്മയോടതുംവണ്ണം ചെയ്യുവൻ ഞാനിന്നിഹ നമ്മുടെഭാടന്മാരിലേകനുംപിഴ്യ്ക്കേണ്ട എത്രയുംമറുത്തുനിന്നീടുമീശ്രീകൃഷ്ണനെ വിത്രസിയ്ക്കാതെജയിച്ചിങ്ങടക്കുകിൽപിന്നെ ശത്രുവില്ലല്ലോനമുക്കാരുമീക്കാർത്തിനാ യത്രനാമനേകമാമുദൃമംചെയ്തീടണം എകിലീയൊരുത്തനായ് നില്ക്കുന്നലക്ഷ്മീശനെ ശ്ശകിയാതനേകംപേരൊന്നിച്ചുപിടിയ്ക്കുകിൽ ഒക്കുമോനമുക്കെന്നുതോന്നേണ്ടാനിർദ്ദോഷമാ യുൾക്കുരുന്നിങ്കൽപാർത്താൽധർമ്മമീക്കർമ്മംതന്നെ തത്വമോതീടാംധരിച്ചീടുകദ്ദേവൻമഹാ സത്വവാൻനിത്യംമഹാശസ്ത്രവാനമിത്രഹാ ദുർജ്ജയനദാഹ്യനശ്ച്ചേദൃനക്ലേദൃനാദൃൻ നിർജ്ജരാധികൻനിത്യൻനിസ്തുലൻനിശ്ചഞ്ചലൻ മറ്റൊരുത്തരോടൊന്നുമാവശ്യപ്പെടാത്തവൻ കുറ്റമെന്നിയേവേണ്ടതെല്ലാർക്കുംകൊടുപ്പവൻ സംമുഖൻവൈമുഖ്യമില്ലാതെഴുംജഗന്മുഖ്യ

നിമ്മഹാപുമാനടങ്ങുന്നതല്ലൊരുത്തനും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/254&oldid=161109" എന്ന താളിൽനിന്ന് ശേഖരിച്ചത്