ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

250 അശ്വമേധം

ക്കൊത്തനിർമ്മലവസ്ത്രാലങ്കാരമെല്ലാമ്പൂണ്ടു സംവർത്തമാർത്താണ്ഡലന്മാരെന്നുതോന്നീടുംവണ്ണം സംവർദ്ധമാനപ്രതാപോദയത്തോടുംകൂടി എങ്ങുശത്രുവാംകൃഷ്ണനെങ്ങുപാർത്ഥനെന്നുള്ളിൽ തിങ്ങുമീര്ഷ്യയാപറഞ്ഞുംകൊണ്ടുമങ്ങീടാതെ ബദ്ധനാംയജ്ഞാശ്വത്തെസൂക്ഷിച്ചുകൃഷ്ണാഗമെ

ചിത്തവുംസമാർപ്പിച്ചുസുസ്ഥിരംനിന്നീടിനാൻ

ശ്രദ്ധയുംകയ്ക്കൊണ്ടപ്പോൾചോദിച്ചുപാരിക്ഷിത നദ്ധ്വരാശോത്തംസനെക്കൊണ്ടുപോയനന്തരം ഹസ്തിനാപുരത്തിലെന്തുണ്ടായോരാവസ്ഥവി ശസ്തനാംസമസ്തേശനച്യുതൻതിരുവടി എങ്ങിനെമോചിപ്പിച്ചുയേതെല്ലാംവീരന്മാരെ സങ്കരത്തിന്നായ് നിയോഗിച്ചതീവൃത്താന്തത്തെ വിസ്തരിച്ചെന്നോടരുൾചെയ്തമാമുനേയെന്നു ള്ളര്ഥനോദിതംകേട്ടുതാപസൻചൊല്ലീടിനാൻ ജനമേജയചെമ്മേചെവിതന്നിതുകേൾക്ക ഘനമേചകപ്രഭൻകരുണാനിധിപിന്നെ കൈതവക്കളിയ്ക്കൊത്തവണ്ണമുത്സാഹത്തോടും ചെയതവൃത്താന്തംകഥിച്ചീടുവൻചുരുക്കാതെ താഡിതന്മാരായ്വീണുള്ള ശ്വപാലന്മാരേറ്റു പീഡിതന്മാരായെങ്കിലുംധർമ്മജാസ്ഥാനത്തിങ്കൽ ധാടിയേറീടുംമഹാവീരന്മാരുടെമുമ്പിൽ പേടിയുംകയ്ക്കൊണ്ടോടിച്ചെന്നുവന്ദനംചെയ്തു ശതൃഭൂതനായനുസാല്വനാംനൃപൻവന്നു സത്രവാഹത്തെക്കൊണ്ടുപോയ്ക്കൊണ്ടവൃത്താന്തത്തെ വിസ്തരിച്ചുണർത്തിച്ചുകേൾക്കയാലെല്ലാവരും ബദ്ധവിസ്മയംവിചാരിച്ചുനിന്നീടുംവിധെ എത്രയുംവിഷണ്ഡനായ് ധർമജൻ മുകുന്ദൻറെ

വക്ത്രപങ്കജേനയനങ്ങളെസ്സമർപ്പിച്ചാൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/256&oldid=161111" എന്ന താളിൽനിന്ന് ശേഖരിച്ചത്