ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അശ്വമേധം 282 പിന്നെയും ശൗനകൻ മുംപാം മുനീന്ദ്രരോ ടുന്നതാനന്ദം കലർന്നുചൊല്ലീടിനാൻ. ധന്യനാം ജൈമിനി മാമുനിതാനഭി മന്ന്യുവിൻപൗത്രനാം മന്നവൻതന്നോടു മന്ദംതെളിഞ്ഞരുൾ ചെയ്തുമഹീ പാല വൃന്ദംമുടിയ്ക്കണിഞ്ഞീടുന്നരത്നമേ! നന്ദിയുംശ്രദ്ധയുംകൂടുംഭവാനോടി തിന്നിയുംഞാനൊട്ടുവിസ്തരിച്ചോതുവാൻ കാളാംബുദാഭനാംദേവന്റെകല്ല്യാണം ലീലാവിലാസമാധുര്യം കലർന്നുള്ള കാലാത്മജശ്രീകഥാമൃതംകാമാനു കൂലാരേത്തോടുമൊത്തിരുന്നങ്ങനെ! ശ്രോത്രയുഗ്മംകൊണ്ടുമന്ദംനുകർന്നതിൻ മാത്രമോദത്തോടുമുളളിലാക്കീടുകിൽ മോഹമാകുംവഹ്നികത്തിവർധിച്ചുള്ള ദാഹമേകുംശ്രമംതീർത്തുദിവാനിശം ദേഹംകുളുർത്തുവാണീടാംഭവാനതി സ്നേഹംകലർന്നതുകേട്ടുകൊൾകെങ്കിലോ, ശ്രാർദ്ധദേവാത്മജൻദേവേന്ദ്രസന്നിഭൻ ചീർത്തസൽകീർത്തിപ്രതാപശാലീശുഭൻ ‌പാർത്ഥൻപവിത്രൻയുധിഷ്ഠിരൻ നിശ്ചലൻ, പാർത്തലാധീശ്വരൻനാനാഗുണോജ്വലൻ, ബന്ധുവായുളളരവിന്ദവിലോചനൻ, സിന്ധുജാകാന്തൻമുകുന്ദൻതിരുവടി നന്ദിയുംകയ്ക്കൊണ്ടുനന്നായെഴുന്നളളി വന്നിടചേർന്നോരനന്തരംമാനസേ ചെന്താമരാക്ഷന്റെതൃക്കുഴലാകുന്ന ചിന്താമണിദ്വയംചേർത്തുകൊണ്ടങ്ങിനെ

കാമോദയംവരുംവണ്ണമേസേവിച്ചു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/288&oldid=161144" എന്ന താളിൽനിന്ന് ശേഖരിച്ചത്