ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് 283

സാമോദമേറ്റപ്രകാശിച്ചുമന്ദിരേ ദാമോദരപ്രിയന്മരായതന്നുടെ ഭീമാദിസോദരന്മാരോടുമൊന്നിച്ചു പ്രേമാദികംപൂണ്ടുഗുർവാദികൾക്കുളള കാമാദിപൂരണംനക്തന്ദിവം ക്ഷേമാതിരേകം കലർന്നുയശസ്സിനാൽ സോമാധികാഭനായിവാഴുംദശാന്തരേ ദ്വൈപായനൻമുനിശ്രേഷ്ഠൻപിതാമഹൻ ദൈവാനുകൂല്യംവരുത്തുംദയാവഹൻ തത്സഭാദേശംകുറിച്ചെഴുന്നളളിനാൻ വത്സഭാവംപൂണ്ടധർമ്മാത്മജൻതദാ സത്വരംതാനെഴുന്നേറ്റു സദന്യരു മൊത്തുമോദാലെഴുന്നേറ്റു സസോദരൻ തല്പദാംഭോജേപതിച്ചനമസ്കരി ച്ചപ്പോഴേകൊണ്ടിങ്ങുപോകുന്നുസഭാന്തരേ തിഗ്മാംശുതുല്യനായുളളമുനീന്ദ്രനെ രുഗ്മാസനേവസിപ്പിച്ചുസമ്പൂജിച്ചു സല്ലാപപൂർവ്വംതദാജ്ഞയാലദ്ദിക്കി ലെല്ലാവരോടുമിരുന്നോരനന്തരം ചിത്തസന്തോഷം കലർന്നപിതാമഹ നിത്ഥമൊന്നങ്ങരുൾ ചെയ്തുപതുക്കെവെ ക്ഷയത്രിയാധീശ!യുധിഷ്ഠിര!കേൾക്ക നീ ചൈത്രിയാം പൗർണ്ണമാസീപുണ്ണ്യവാസി നീ വന്നിങ്ങടുത്തുനമുക്കിനി കൃഷ്ണനോ ടൊന്നിച്ചുവേണ്ടുന്ന യത്നങ്ങളോരോന്നു ചെമ്മേ തുടർന്നുകൊള്ളേണംയഥോചിത മുന്മേഷമോടതിൻ മുമ്പിൽ വേണ്ടുന്നതു സത്വരം നീഹാരപർവതം പൂക്കങ്ങു

സംസ്ഥമായ്ക്കാ​ണും നിധിദ്രവ്യമൊക്കവെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/289&oldid=161145" എന്ന താളിൽനിന്ന് ശേഖരിച്ചത്