ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

<poem>

             അശ്വമേധം                                     294

നല്ലഗാന്ധാരിയാമമ്മയേയുംകണ്ടു മെല്ലവേകാക്കൽനമസ്കരിച്ചങ്ങിനെ തന്നുടെയാത്രയെച്ചൊന്നനേരത്തവർ നന്നുപോയിജ്ജയിച്ചിങ്ങുവന്നീടുക എന്നുകൊടുത്തോരനുഗ്രഹംകൈകൊണ്ടു ചെന്നുധൃതരാഷ്ട്രമന്നവൻതന്നെയും സത്താംകൃപാചായ്യനേയുംകൃപാചാര കൃത്താംസ്വഭാവംകലർന്നുവാണീടുന്ന ക്ഷത്താവുതന്നെയുംകണ്ടുയഥോചിതം ചിത്താവധാനംകലർന്നുസംഭാവിച്ചു പ്രത്യേകമീമുന്നുപേരുമനുഗ്രഹ മുദ്യോഗപൂർവ്വംകൊടുത്തുംവാങ്ങിച്ചും മറ്റുള്ളവന്ദ്യജനത്തെയുംവന്ദിച്ചു പറ്റുന്നഭദ്രവാക്യംകേട്ടുനന്ദിച്ചു സമ്പൂർണ്ണഭക്തിയോടുംഭീമസേനനാം തമ്പൂർവ്വജന്നുള്ളപാദംവണങ്ങിനാൻ തത്ഭൂജാശ്ലിഷ്ടനായ്ഹൃഷ്ടനായോതിനാ നത്ഭൂതാക്ലിഷ്ടകർമ്മവാംവൃകോദര ശ്രേഷ്ടനായ്ദീക്ഷിച്ചിരിയ്ക്കുന്നനമ്മുടെ ജ്യേഷ്ഠനാംധർമ്മാത്മജനെയുംരക്ഷിച്ചു വർത്തനംചെയ്യുമല്ലൊഭവാൻകല്യാണ വർദ്ധനന്മാരാംസഹോദരന്മാരോടും സത്രവാഹത്തെനടത്തിജ്ജയംലഭി ച്ചത്രവാട്ടംവെടിഞ്ഞാഗമിച്ചീടുവാൻ നന്നായനുഗ്രഹിച്ചെന്നെയയയ്ക്കേണ മെന്നായവാക്യംചെവിക്കൊണ്ടുമാരുതി പൊയ്ക്കൊൾകവീര!സഹോദര!മാനസേ കൈക്കൊൾകകാവർണ്ണനാകുംസഖാവിനെ വന്നുകൂടുംജയംകീർത്തിയുംപൂർത്തിയോ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/300&oldid=161159" എന്ന താളിൽനിന്ന് ശേഖരിച്ചത്