ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

<poem>

                 അശ്വമേധം                            310   
 

കർണ്ണ ജന്മാവിനെക്കർണ്ണിബാണംകൊണ്ടു കർണ്ണദേശത്തിൽപ്രയോഗിച്ചതേല്ക്കയാൽ ധന്ന്വിയാംകർണ്ണജൻഖിന്നനായ്മോഹിച്ചു മന്നിടംതന്നൽഖതിച്ചുപോയപ്പൊഴെ നില്ലെടാനിയ്യെന്നുവില്ലമായ്നേരിട്ട നല്ലസാല്വാനുജനല്ലലമ്മാറുടൻ ബദ്ധവീർയംവിട്ടവൈരിശസ്ത്രകൊണ്ടു വിദ്ധനായേറ്റംകയർത്തെരിഞ്ഞങ്ങിനെ മുക്തമാക്കിടുന്നശസ്ത്രവഷംകൊണ്ടു ശക്തനാംശത്രുവിൻമൂർത്തിയെമൂടിനാൻ ദുസ്ഥനാകാതെസമർത്ഥൻപ്രവീരനും ചിത്തചാതുർയ്യധൈർയ്യങ്ങളോടൊന്നിച്ചു പ്രത്യസ്ത്രസഞ്ചയംചെയ്തുപോരാടിനാൻ‌ പ്രത്യക്ഷമാരാണ്ടുപേരുമൊത്തിങ്ങിനെ യുദ്ധമാടുംവിധൌകാണുംജനങ്ങളാ ലുത്ഥമായ് ഹാഹാമഹാരാവമെങ്ങുമെ ഒട്ടുനേരംകഴിഞ്ഞപ്പോളഹോവശം കെട്ടുപോയല്പംപ്രവീരൻതദന്തരേ തച്ചരിത്രംകേട്ടുസന്നദ്ധനായുടൻ നിസ്ചലത്വംപൂണ്ടനീലദ്ധ്വജൻനൃപൻ വില്ലംശരങ്ങളുംകൈക്കൊണ്ടുവേഗേന ചെല്ലംരഥംതന്നിലേറിമഹാരധൻ പിന്തുണയ്ക്കെത്രയുംസാമർത്ഥ്യമേറുന്ന ബന്ധുമിത്രാമാത്യസംഘമോടുംതഥാ അക്ഷീണമാകുമുദ്യോഗമാർന്നുള്ളമൂ നാക്ഷൌഹിണീസേനയോടുംപുറപ്പെട്ടു വാദ്യാദിഘോഷങ്ങൾകൂട്ടിവേഗംകൊണ്ടു വാത്യാസമാനനായ് പോക്കളപുക്കുടൻ പാർത്തനേരത്തനുസാല്വശല്യങ്ങളാ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/316&oldid=161176" എന്ന താളിൽനിന്ന് ശേഖരിച്ചത്