ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

<poem>

             അശ്വമേധം                                                                    314
 മത്തനാഗങ്ങളശ്വങ്ങളുമവ്വണ്ണ

മത്തലോടെ പാഞ്ഞിളക്കീയിളാതലം പൃഷ്ടഭാഗംകൊണ്ടനേകമാമർത്ഥാഭി പൂഷ്ടഭാരംവഹിച്ചീടുന്നവാമികൾ ഒട്ടകക്കുട്ടികൾഗർദ്ദഭക്കൂട്ടങ്ങൾ ചട്ടകന്നിട്ടുള്ളകാളകളെന്നിവ ദഗ്ദ്ധങ്ങളായൊട്ടുശിഷ്ടങ്ങളായവ മുഗ്ദ്ധങ്ങളായിട്ടുഭാരവുംകൈവിട്ടു മണ്ടിവൻകാടകംപുക്കുപലപല വണ്ടിവർഗ്ഗങ്ങളുംഭസ്മങ്ങളായഹോ ഛത്രങ്ങളുംചാരുവെൺചാമരങ്ങളും ചിത്രങ്ങളാംചാപമുഖ്യവസ്തുക്കളും കത്തിവെണ്ണീറായ്പതിച്ചപരക്കവെ വൃദ്ധിയെപ്രാപിച്ചവീതിഹോത്രൻതദാ കല്പക്ഷയത്തിങ്കലെന്നപോലുജ്വലി ച്ചല്പന്നശക്തിപൂണ്ടേറ്റംവിളങ്ങിനാൻ എന്നനേരംപരിഭ്രാന്തനായർജ്ജൂന നിന്ദ്രപുത്രൻപ്രതാപംകൊണ്ടെരിഞ്ഞുടൻ തന്നുടെസർവ്വസൈന്ന്യക്ഷയംചെയ്യുന്ന വഹ്നിയെക്കണ്ടാശുസംഹരിച്ചീടുവാൻ ചിത്തമോദംകൊണ്ടുവഹ്നിയാലെപണ്ടു ദത്തമായിട്ടുള്ളദിവ്യമാംവില്ലതിൽ ഗംഭീരമായുള്ളവാരുണാസ്ത്രംചേർത്തു വയ്മ്പോടുമന്ത്രിച്ചയയ്ക്കയാലപ്പൊഴെ ശംഭോമഹാദേവവൻകൊടുങ്കാറ്റടി ച്ചംഭോദജാലംകറുത്തുപരക്കയാൽ അന്തരീക്ഷത്തോടുഭൂമിയുംകീർണ്ണമാ മന്ധകാരംകൊണ്ടുപൂർണ്ണമായങ്ങിനെ അന്തരാമിന്നലുംവെട്ടുമിടികളു












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/320&oldid=161181" എന്ന താളിൽനിന്ന് ശേഖരിച്ചത്