ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

<poem>

      കിളിപ്പാട്ട്                                        317

തന്നതിസ്നേഹാനക്രൂലനായാദരാൽ എന്നുമീചെയ്തുപകാരംമറക്കുകി ല്ലെന്നുനന്നായുരചെയ്തന്നുപോയതും മിത്രമെന്നുള്ളവാത്സല്ല്യമേളത്തോടെ മിത്രനാളുംപ്രിയംകയ്ക്കൊണ്ടിരിന്നതും ചിത്തത്തിലേറ്റാമറന്നപോലെന്നോടു യുദ്ധത്തിനേറ്റതിന്നെത്രയുംസങ്കടം ശാന്തനാകേണമേസന്താപസംഗമം ശ്രാന്തനാമെന്നെയുമെന്റെസൈന്യത്തെയും സാമ്പ്രതംപാലിച്ചുകൊള്ളേണമേബലാൽ ചാമ്പലാക്കിപ്പറപ്പിച്ചുവിട്ടീടൊലാ ശത്രുഹസ്തലായ്വന്നൂമഹാശ്വവു മത്രയല്ലന്നുടെസൈന്യവുംസന്നമായ് മിത്രമായുള്ളഭവാനുംവിരോധിയാ യത്രഞാനെന്തിനിച്ചെയ്യുന്നുദൈവമേ എന്നിത്രമാത്രംപറഞ്ഞമുനീന്ദ്രനെ വന്ദിച്ചുവിണ്ണരാതാത്മജൻമന്നവൻ മെല്ലെന്നുചോദിച്ചുജൈമിനേ!മാമുനെ കില്ലൊന്നുചിത്ത്ത്തിലത്രമേവിസ്മയം വഹ്നിദേവന്നിനൃപാലജാമാതൃത്ത്വ മന്നിതിൻവണ്ണമുണ്ടായവാറെങ്ങിനെ ക്ഷത്രീയാധീശ്വരൻവൈശ്വാനരന്നേതു പുത്രിയെനൾകീവിശേഷമശേഷവും വിശ്തരിച്ചിന്നരുൾചെയ്യേണമെന്നോടു ചിത്തസന്തോഷമോടെന്നുകേട്ടപ്പോഴെ മന്തസ്മിതംചെയ്തുമാമുനിശ്രേഷ്ഠനും മന്ദംമഹീന്ദ്രനോടോതിത്തുടങ്ങിനാൻ തൽക്കഥാസാരംകഥിയ്ക്കുവൻഭൂപതേ തർക്കഹീനംഭവാൻകേട്ടുകൊൾകെങ്കിലോ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/323&oldid=161184" എന്ന താളിൽനിന്ന് ശേഖരിച്ചത്