ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

<poem>

                 കിളിപ്പാട്ട്                                                                                       321

വന്നുകൂടുന്നുവധുക്കൾക്കുഭൂതലെ ഭർത്തൃഭാവംപൂണ്ടൊരുത്തനെപ്രാപിച്ച വൃത്തിയുംരക്ഷിച്ചിരിയ്ക്കുന്നതെന്നിയേ ബദ്ധമോഹംയാതൊരുത്തിയാണ കടത്തിയവ്വണ്ണംരമിയ്ക്കുന്നതായവൾ ശൂദ്ധയല്ലാതെമഹാഘോരനാരകെ ചിത്തതാപംപൂണ്ടുചെന്നുവീണീടുമെ സത്തമന്മാരുടെസാധുവാകുംവാക്യം മിത്ഥമെല്ലോധർമ്മശാസ്ത്രങ്ങൾതോറുമേ വല്ലഭൻഭർത്താമാരിച്ചാലനന്തരം ചൊല്ലെഴുംസാദ്ധ്വീശരീരംതൊടുന്നവൻ വഹ്നിദേവൻതാതതക്കമില്ലെതുമീ ധന്യനാംദേവൻസുരന്മാരുടെമുഖം വന്ദ്യനെൻഭർത്തൃഭാവത്തിന്നുതക്കവ നന്ന്യനാകുംപൂമാനല്ലെന്നുനിർണ്ണയം മറ്റൊരുത്തൻനല്ലദേവനെന്നാകിലും കറ്റമറ്റുള്ളോരുദൈത്യനെന്നാകിലും സുന്ദരഗന്ധർവ്വസിദ്ധവിദ്യാധര കിന്നരജാതയിലേകനെന്നാകിലും പന്നഗനെങ്കിലുംവേണ്ടാവരിയ്ക്കവാ നെന്നകതാരലില്ലിഛയേതെങ്കിലും എങ്കിലീപ്പാവകൻദ്രാവുകകാരക നെങ്കലീടേറുന്നകാരുണ്യപൂർവ്വകം വന്നുതാനേഭവാനോടുചോദിയ്ക്കുകി ലന്നുതാനേറുംപ്രസാദമോടേഭവാൻ സംഭാവനംചെയ്തുവേണ്ടുംപ്രകാരത്തി ലെനുപാണിപീഡനംചെയ്യിയ്ക്കവേണമേ എന്നിവണ്ണംസുതാസുക്തംചെവിക്കൊണ്ടു മന്നവൻനന്ദിയോടത്ഭുതംകയ്ക്കൊണ്ടു












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/327&oldid=161188" എന്ന താളിൽനിന്ന് ശേഖരിച്ചത്