ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

<poem>

          അശ്വമേധം                                                                                 326

മർത്ത്യനെയെന്നുംവരിയ്ക്കില്ലപോലിതു സത്യമെന്നാകയാലന്യയാംകന്യയെ നല്ലവൻവേണമെന്നാകിൽഭവാനോർത്തു ചൊല്കവൈകാതെഹിതംമേമഹാദ്യുതേ മന്ദഹാസംചെയ്തുവിപ്രനോതീടിനാ നൊന്നറിഞ്ഞാലുമഹാമതേഭൂപതേ! വഹ്നിയാകുന്നുഞാൻവിപ്രവേഷംപൂണ്ടു വന്നിരിയ്ക്കുന്നേൻഭവൽസൂതാരാധനാൽ എത്രയുംസന്തുഷ്ടനോർത്തലിവൾക്കുള്ള ഭദ്രമാംഭർത്തൃഭാവംവഹിച്ചീടുവാൻ ഇത്തരംവിപ്രൻപറഞ്ഞവാക്യംശ്രവി ച്ചിദ്വിജൻകൃത്രിമാചൊല്ലിയെന്നിങ്ങിനെ ഹൃത്തിലേർത്തല്പംചിരിച്ചനേരേസഭാ സംസ്ഥിതന്മാർനൃപൻതന്നോടുണർത്തിനാൽ നല്ലവൃത്താന്തംനരേന്ദ്രമൌലേ!ഭവാ നല്ലലാകാതെനിനച്ചുനോക്കേണമേ വന്ദ്യനായവന്നമന്നീടുമീയന്തണൻ കന്യകകാരണംവഹ്നിയായെങ്കിലോ നന്നുകൊള്ളാംനമുക്കുള്ളകാമോദയ മൊന്നുപക്ഷേപരീക്ഷിയ്ക്കേണ്ടതല്ലയോ സ്വാഹയെവഹ്നിയ്ക്കൊഴിഞ്ഞുനൽകാവതോ മോഹമുണ്ടായാലസഹ്യമായീടുമേ ബുദ്ധിയുണ്ടോമന്ത്രിവീരന്നുവേണ്ടപോ ലിദ്വിജൻതന്നെപ്പരീക്ഷിച്ചുചൊല്ലുവാൻ എന്നിവണ്ണംസഭ്യർചൊന്നവാക്യംകേട്ടു മന്നവൌനംകലർന്നിരുന്നീടിനാൻ മന്ത്രിയന്നേരംദ്വിജേന്ദ്രനോടോതിനാ നന്തണന്മാരണിഞ്ഞീടുന്നരത്നമേ മർത്ത്യനായ്ക്കാണുഭവാനിലാക്കെങ്കിലും












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/332&oldid=161193" എന്ന താളിൽനിന്ന് ശേഖരിച്ചത്