ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

<poem>

കിളിപ്പാട്ട്

സത്വരംകൊണ്ടിങ്ങുവന്നുസന്ധിപ്പിച്ചു ക്ഷത്രിയോത്തംസനാകുംഭവാനോടുള്ള മൈത്രിയോടൊപ്പിച്ചുവയ്ക്കുവൻനിർണ്ണയം തല്പ്പുത്രിതൻഭർതേത്രഭാവംവഹിക്കുന്ന സൽബന്ധുഞാനിതുചെയ്യേണ്ടതല്ലയോ എന്നിവണ്ണംപറഞ്ഞർത്ഥിച്ചുകേൾക്കുയാ ലിന്ദുവംശോൽഭൂതരത്നമാമർജുനൻ തൻക്രദ്ധഭാവംവെടിഞ്ഞാശുശാന്തനാ യുഗത്വമേറുന്നനാരായണാശുഗം പെട്ടെന്നുസംഹരിച്ചിട്ടുതൂണീരത്തി ലിട്ടൊന്നുപുഞ്ചിരിക്കൊണ്ടുഭൂമീപതേ ചട്ടറ്റവഹ്നിയ്ക്കുസമ്മതംനൽകിനാ നിഷ്ടംപ്രവർത്തിച്ചുകൊള്ളൂവാനുപ്പൊഴെ സ്നിഗ്ധൻകൃശാനുവാംദേവൻപ്രസാദിച്ചു ദഗ്ദ്ധങ്ങഘളായുള്ള സേനാഗണങ്ങളെ തമ്പ്രഭാവംകൊണ്ടുതത്രജീവിപ്പിച്ചു മുമ്പ്രകാരത്തിലാക്കീടുനാനങ്ങിനെ ലന്നങ്ങളായരഥാദിവസ്തുക്കളും ഭിന്നങ്ങളല്ലെന്നുതോന്നുമാറാകവെ പുത്തനായുണ്ടാക്കിനൽകിനടന്നാശു പത്തനംപ്രാപിച്ചുനീലദ്ധ്വജാന്തിക്കേ സംസ്ഥനായാസനംതന്നിൽതദാമുദ മത്തനാംമന്നവൻചൊന്നിനാനിങ്ങിനെ ചിത്രവീർയ്യംമ്പൂണ്ടചിത്രഭാനോഭവൻ വൃത്തവൈർയ്യാത്മജന്നുള്ളസൈന്യങ്ങളെ ഒന്നായശേഷംദഹിപ്പിച്ചതെത്രയും നന്നായഹോജയംതന്നെനമുക്കിഹ ബുദ്ധിഹീനൻപാർദ്ധനെന്റെപരാക്രമ മിത്തിരിപ്പോലുംധരിയ്ക്കന്നതില്ലിവൻ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/341&oldid=161202" എന്ന താളിൽനിന്ന് ശേഖരിച്ചത്