ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് 379 <poem>

                         പുത്രാനുജൻകൃഷ്ണസോദരീവല്ലഭൻ
                         മല്ക്കർമ്മദോഷംനശിച്ചീടുവാനിനി
                         നിഷ്ക്കന്മഷാത്മൻമുനേ!നിന്തിരുവടി
                         തൃക്കണ്മിഴിച്ചൊന്നനുഗ്രഹിയ്ക്കേണമി
                         ന്നുൾക്കമ്പഹീനമെന്നെല്ലാമുണർത്തിച്ചു
                         നിന്നനേരംതമോഹീനൻതപോധനൻ
                         നന്ദീനയൻനന്ദിയോടുംകടാക്ഷിച്ചു
                         മന്ദഹാസംപൊഴിച്ചമ്പോടരുൾചെയ്തു
                         മന്നവന്മാർമൌലിരത്നമെ!പാണ്ഡവ!
                         ശ്രീകൃഷ്ണസാരഥേ!നീയല്ലയോപുരാ
                         ശ്രീകണ്ഠമൂർത്തീയാമദ്രിജാകാന്തനെ
                         സംഗരംതന്നിൽവച്ചൂക്കുള്ളവില്ലുകൊ
                         ണ്ടന്നരംമസ്തകേമർദ്ദിച്ചുമർദ്ദിച്ചു
                         തങ്കരപ്രാഭവംതെല്ലൊന്നുകാണിച്ചു
                         ശങ്കരപ്രീതിബാണങ്ങളെവാങ്ങിച്ചു
                         വില്ലാളിവീരനെന്നീരേഴുലോകത്തി
                         ലെല്ലാടവുംകീർത്തിപൊങ്ങിച്ചപൂരുഷൻ
                         ദേവകീനന്ദനോപാസകോത്തംസമേ
                         താവകീനാവലോകാനന്ദമേല്ക്കുവാൻ
                         മാനസശ്രദ്ധയോടേറെനാളായിത്ര
                         ഞാനമർന്നീടുന്നുപൊയ്യല്ലതങ്ങിനെ
                         സിദ്ധമായിന്നേരമീശ്വരാനുഗ്രഹാ
                         ലിദ്ധസന്തോഷമെന്തോർത്താലിതിൽപരം
                         പൂജനീയൻഭവാനിങ്ങിരുന്നീടണം
                         വ്യാജമല്ലെന്നേവമല്പംപ്രശംസിച്ചു
                         സവ്യസാചിയ്ക്കിരുന്നീടുവാൻതാപസൻ
                         ദിവ്യമായീടുംമൃഗത്തോൽകൊടുത്തതിൽ
                         ഒപ്പമഗ്രേവസിപ്പിച്ചുമുലങ്ങളു
                         മല്പമല്ലാതുള്ളകായ്കനിക്കൂട്ടവും












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/385&oldid=161246" എന്ന താളിൽനിന്ന് ശേഖരിച്ചത്