ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

406 അശ്വമേധം

ഹംസദ്ധ്വജൻനൃപൻകണ്ടുസന്തോഷിച്ചു
കംസസ്വസൃശ്രീകിശോരനെച്ചിന്തിച്ചു
മന്ത്രിപുത്രാദിബന്ധുക്കളോടൊന്നിച്ചു
മന്ത്രവുംചെയ്തവർതമ്മോടുചൊല്ലിനാൻ
ക്ഷത്രിയന്മാർമൌക്തികക്കല്ലായി
ഹസ്തിനാഗാരെവിളങ്ങുംപൃഥാസുതൻ
ധർമ്മജൻവിഷ്ണുഭക്തന്മാരിലുത്തമൻ
ധർമ്മചിന്താപരൻധന്യൻയുധിഷ്ഠിരൻ
ശത്രുഹീനൻവാസുദേവാനുവാദേന
സത്രമൊന്നാചരിച്ചീടുവാനാശയാ
പുഷ്ടധൈർയ്യംപൂണ്ടുദിക്ക്ജയംചെയ്യുവാൻ
വിട്ടയച്ചിട്ടുള്ളവാജീന്ദ്രനാണിവൻ
രക്ഷണംചെയ്തിവൻതന്നെനടത്തുവാൻ
ലക്ഷണംകൂടുംചമൂസമൂഹാന്ന്വിതം
ത്ര്യക്ഷനാംദേവനോടേററുപോർചെയ്തവൻ
ദക്ഷനാംവീരൻവിരോധികൾക്കന്തകൻ
വൃത്രാരിപുത്രനാംപാർത്ഥൻഹരിപ്രിയ
നെത്രെനൃപാജ്ഞപ്തനായീവരുന്നവൻ
ക്രുദ്ധനായാനിവനെങ്കിലത്യുഗ്രമാം
യുദ്ധമുണ്ടായീടുമെന്നിതൊനിർണ്ണയം
എന്നതിൽകൂസലെന്താണിനിയ്ക്കാഹവ
ത്തിന്നതിക്രൂരന്നൈന്യങ്ങളങ്ങില്ലയോ
വന്നുനേർത്തീടുന്നവൈരിവൃന്ദങ്ങളെ
വെന്നുഞാനെന്നാടുകാത്തുകൊണ്ടീടുവൻ
സന്ധിയല്ലേപരംവൈഷ്ണവന്മാരോടു
സൈന്ധവാരാതിയെധിക്കരിയ്ക്കാവതൊ
കർത്തവ്യമെന്തിനിനമ്മളാലിന്നിഹ
ഹസ്തത്തിലായഹയേന്ദ്രനെശാലയിൽ
ബന്ധിയ്ക്കയൊവൃഥാവിട്ടങ്ങയയ്ക്കയൊ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/412&oldid=161273" എന്ന താളിൽനിന്ന് ശേഖരിച്ചത്