ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

412 അശ്വമേധം

ബുദ്ധിപൂർവ്വംചിലർശത്രുക്ഷയൈകസം
സിദ്ധികാമംകൊണ്ടുഹോമംകഴിച്ചിതു
പുഷ്ക്കകരാക്ഷപ്രീതിപൂരംവളർക്കുന്ന
ശർക്കരാമിശ്രമാംഗോക്ഷീംപായസം
സൽഘൃതാപൂരങ്ങൾപഞ്ചാമൃതംസ്വാദു
പക്വജാലങ്ങളീഭക്ഷ്യവസ്തുക്കളെ
അന്തമില്ലാതുള്ളതൃപ്തിയുണ്ടാവോള
മന്തണന്മാരെവബ് ഭുജിപ്പിച്ചനന്തരം
പട്ടസദ്വസ്രഗോരത്നാദിദക്ഷിണാ
പുഷ്ടസന്തോഷംവരുത്തിവന്ദിച്ചുടൻ
മിക്കപേരുംമഹാവിപ്രരേകിടുന്നു
മുഖ്യമാകുംജയാനുഗ്രഹംവാങ്ങിച്ചു
ശുർക്രശിക്ഷ്യാരെസുരേഡ്യകൊട്യർക്കാഭ
ചക്രകൌമോദകീശാർങ്ങപാണെഹരെ
ചൊൽക്കൊണ്ടദൈവമെ!യുദ്ധെജയംലഭി
ച്ചിക്കണ്ടവർക്കിന്നുകീർത്തിയുണ്ടാക്കുവാൻ
തൃക്കടക്കണ്ണുകൊണ്ടൊന്നുനോക്കേണമെ
ദുർഘടകംതീർക്കുവാനില്ലമറ്റൊന്നുമെ
എന്നിത്തരംപരംപ്രാർത്ഥിച്ചുസാഗരം
തന്നിൽതരംഗജാലങ്ങൾപോലങ്ങിനെ
തത്തിക്കളിച്ചാർത്തിരമ്പൽവർദ്ധിപ്പിച്ചു
പൃത്ഥിയ്ക്കിളക്കംപെരുകുന്നവണ്ണമെ
സ്വസ്തിയോടുംകോപ്പണിഞ്ഞുശോഭിച്ചുള്ള
ഹസ്തിതേതരശ്വങ്ങൾതോറുമാരോഹിച്ചു
നിർഗ്ഗമംചെയ്തരാജാത്മജാമാത്യാദി
വർഗ്ഗമഞ്ചാതെനടന്നുതുടങ്ങിനാർ
ഇങ്ങിനെപോരിന്നുപോകുന്നവർക്കുള്ളൊ
രംഗനാരക്തങ്ങളായുള്ള പത്നികൾ
അങ്ങിനെമാളികത്തട്ടുതോറുംകേറി












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/418&oldid=161279" എന്ന താളിൽനിന്ന് ശേഖരിച്ചത്