ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് 415

 ശക്രപുത്രന്റെഹയത്തെഗ്രഹിക്കുവാൻ
മണ്ടുന്നുകാണ്മിനെന്നാൾപിന്നെയൊന്നുമെ
മിണ്ടുന്നതിന്നൊരുങ്ങലീമറ്റാരുമെ
എന്നതിൻമദ്ധ്യേമഹീന്ദ്രൻമഹാത്മാവു
ചെന്നണഞ്ഞീടിനാനായോധനസ്ഥലെ
മന്നവൻകല്പിച്ചവണ്ണമെവിപ്രേന്ദ്ര
വൃന്ദവീരൻമാർപുരോഹിതൻമാരവർ
വ്സ്താരമേറുംകടാഹവുംതൈലവും
ബദ്ധാദരംതത്രകൊണ്ടുപോയാരഹോ
പൃത്ഥ്വീതലംകുഴിപ്പിച്ചൂതീപ്പിച്ചടു
പ്പത്തീമഹാപാത്രമങ്ങുവയ്പിച്ചതിൽ
എണ്ണയേറ്റംനിറപ്പിച്ചകത്തിപ്പിച്ച
ചണ്ഡമാമഗ്നിയിൽകാച്ചിത്തിളപ്പിച്ചു
വദ്ധ്യാഗമംപാർത്തുനിന്നീടിനാർധർമ്മ
ബുദ്ധ്യാവിധേയംനയംനടത്തീടുവാൻ
ശങ്കയുണ്ടാകില്ലിവർക്കാവിശിഷ്ടാനം
ശംഖനാമംപണ്ടൊരിയ്ക്കൽബുഭുക്ഷയാ
കട്ടെടുത്തീടിനാൻഭ്രാതൃപക്വങ്ങളെ
കഷ്ടമാണിക്കർമ്മമെന്നുറച്ചപ്പോഴെ
കൃത്തമാക്കീടിനാൻതങ്കരംചിന്തിക്ക
സത്തമൻമാരുടെകൃത്യംമഹീപതെ
ഹസ്തവുംപിന്നെത്തപസ്സിൻബലംകൊണ്ടു
പുത്തനായിദ്വജന്നുണ്ടായിവന്നുപോൽ
ഹംസദ്വജൻഭുപനിദ്വജൻമാരുടെ
സംസർഗ്ഗലാഭംനിമിത്തംദിനംപ്രതി
നീതിബോധംപൂണ്ടുശത്രുക്കളെവെന്നു
ഭുതിപൂർവ്വംചെയ്തിടുന്നുഭുപാലനം
തർക്കമില്ലീനൃപതാൻചെയ്തൊരാജ്ഞയെ
ധിക്കരിയ്ക്കുന്നപൂമാനെപിടിച്ചുടൻ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/421&oldid=161282" എന്ന താളിൽനിന്ന് ശേഖരിച്ചത്