ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അശ്വമേധം 428

ദുർമ്മോഹമൂലമാംമർത്ത്യദേഹംവെടി
ഞ്ഞമ്മാറുദിവ്യമാംദേഹവുംകയ്ക്കൊണ്ടു
സ്വർഗ്ഗഭോഗംപൂണ്ടിരിയ്ക്കാമിനിയ്ക്കില്ല
തർക്കമെന്നെല്ലാംനിരൂപിച്ചറച്ചടൻ
ഹസ്തസംസ്ഥങ്ങളായുള്ളകോദണ്ഡവു
മസ്രവുംതാഴത്തുവച്ചുപതുക്കവെ
മസ്തകേമിന്നുംകിരീടമൂരീടിനാ
നത്രയല്ലാചട്ടതൊട്ടുള്ളതൊക്കവെ
പെട്ടന്നഴിച്ചിട്ടുഗേഹാന്തരംപൂക്കു
പുഷ്ടപ്രകാശമായുള്ളതല്പസ്ഥലേ
ധർമ്മദാരങ്ങളോടൊന്നിച്ചുതദ്ദിനെ
മന്മഥായോധനംചെയ്തീടിനാനഹൊ
സിദ്ധസങ്കല്പയായ് വന്നകുഡുംബിനീ
ശുദ്ധമാംഗർഭംധരിടച്ചടങ്ങീടിനാൾ
താതനെക്കാളുംഗുണോൽകൃഷ്ടനത്യന്ത
ബോധവാൻധർമ്മൈകപാശബദ്ധാശയൻ
വീതഭ്രമൻമഹാസത്യവാൻവിശ്വസ്ഥ
വേദപ്രമാണൻവിദഗ്ദ്ധൻപരാക്രമി
ശ്രീമഹാവിഷ്ണുവിൻപാദപത്മങ്ങളിൽ
സീമയില്ലാതുള്ളഭക്തിയോടൊത്തവൻ
മാനനീയാത്മാസുധന്ന്വാസുധാംശുബിം
ബാനനശ്രീരമ്യനായെഴുന്നേറ്റുടൻ
സ്നാനസംശുദ്ധനായ്താമസംവിട്ടുള്ള
മാനസംകയ്ക്കൊണ്ടുമുന്നെക്കണക്കിനെ
വസ്ത്രമലസ്രക്കിരീടവർമ്മങ്ങളു
മസ്ത്രാദിയുംധരിച്ചാഭാപുരസ്സരം
ചിത്താനുമോദംകലർന്നുള്ളവല്ലഭാ
ദത്താനുവാദവുംവാങ്ങിച്ചുതൽക്ഷണേ
സ്യന്ദനംകേറിപ്പുറപ്പെട്ടുപോർക്കള












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/434&oldid=161295" എന്ന താളിൽനിന്ന് ശേഖരിച്ചത്