ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് 433

ചേതസ്സിലോർക്കുവിൻമല്പുണ്യഗൌരവം
പ്രീതിയോടെനിങ്ങളെന്നമൂലംനല്ല
നീതിയെചെയ്യുവിൻതാമസിച്ചീടേണ്ട
ധർമ്മനീതിക്രിയാസത്യദാർഢ്യകൊണ്ടു
നിർമ്മലത്വംചേർന്നനിർമ്മമത്വംപൂണ്ടു
ശ്രീമഹാവിഷ്ണുവാംതമ്പുരാനോടൊക്കു
മീമഹാരാജനാമഛന്റെനിശ്ചയം
വ്യർത്ഥമാകുന്നതല്ലഛന്നുവേണ്ടുന്നൊ
രർത്ഥസിദ്ധിയ്ക്കുഞാനായർത്തനല്ലയൊ
സ്വസ്ഥനായിട്ടൊരുങ്ങീടിനേനിജ്ജമ്മ
മിത്ഥംകൃതാർത്ഥമാക്കിടുവാനിന്നുഞാൻ
എന്നിത്തരംപറഞ്ഞായവൾതമ്മോടു
മൊന്നിച്ചടൽക്കളംപുക്കടുക്കുംവിധൌ
ജന്യകൌതുഹലംതേടുംമഹത്തായ
സൈന്യസന്ദോഹംസമുദ്രംകണക്കിനെ
ശൌർയ്യംധരിച്ചങ്ങുചുററുത്രിയോജന
പർയ്യന്തമൊപ്പംപരന്നതിന്നന്തരെ
ക്രുദ്ധനായ്നില്ക്കുംപിതാവിനെകണ്ടങ്ങു
സത്വരംചെന്നുതല്പാദാംബുജദ്വയെ
മസ്തകംകൊണ്ടുനമസ്കരിച്ചേററതി
സ്വസ്ഥനായഞ്ജലിചെയ്തുനിന്നീടിനാൻ
എന്തിനീയുദ്ധോദ്യമേമദീയാജ്ഞയെ
ഹന്തനീലംഘിച്ചുവീരമെവിസ്മയം
എന്നചോദ്യംകേട്ടുണർത്തിനാനായവൻ
തന്നിമിത്തംഞാനുണർത്തിപ്പനിപ്പൊഴെ
കർണ്ണത്തിലാക്കിയോർക്കേണമെരാജേന്ദ്ര
പുണ്യത്തിനിഛിച്ചുവാഴുഭവദ്വധൂ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/439&oldid=161300" എന്ന താളിൽനിന്ന് ശേഖരിച്ചത്