ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അശ്വമേധം പാർഷതീഗിരംകേട്ടുവാസുദേവനാംദേവൻ വാർഷികാംബുദപ്രഭൻതുഷ്ടനായ് വാഴുംവിധൗ ധർമ്മജൻമഹാഭക്തൻതാഴ്മയോടുണർത്തിച്ചു "കല്മഷംകെടുക്കുന്നകാരുണ്യമൂർത്തേഹരേ പുണ്ഡരീകാക്ഷപ്രഭോപുണ്യപൂരുഷപോററി ദണ്ഡനാശനപ്രഭോൽകൃഷ്ടദൈവമേകൃഷ്ണ സന്തതംമനസ്സിങ്കൽകണ്ടുകൊണ്ടിരിക്കുന്ന ചിന്തനീയമിത്തിരുമേനിയൊന്നത്രാന്തരേ കണ്ണിൽകണ്ടീടുന്നതിന്നോർക്കയാൽദൈന്യകൊണ്ടു ദണ്ഡിക്കുന്നിനിക്കുള്ള സങ്കടംകെടുംവണ്ണം മുന്നിൽകാണിച്ചുഭവാനേതുമേപോക്കാതേററം" ചിത്തസന്തോഷത്തോടുമിത്ഥമൊന്നുണർത്തിച്ച ശുദ്ധനായീടുംധർമ്മപുത്രനെക്കടാക്ഷിച്ചു സത്വരംതെളിഞ്ഞരുൾചെയ്തുസർവ്വാധീശ്വരൻ "ത്വദ്വശസ്ഥിതൻതന്നെഞാനതങ്ങിരിയ്ക്കട്ടേ കാലജന്മാവേവേണ്ടുംകാര്യമെന്തുരച്ചാലും കാലതാമസംവേണ്ടാകാമസംഭവംചൊൽവാ൯" പങ്കജാക്ഷോക്തംകേട്ടുപാണ്ഡുനന്ദനൻചെററു ശങ്കയുണ്ടെന്നാകിലുംശാന്തനായുണർത്തിനാ൯ "ചൊല്ലുവൻകാര്യംഭവജ്ഞാതമെന്നിരിക്കിലും ചൊല്ലുകെന്നേവംനിയോഗിയ്ക്കയാൽകേൾക്കേണമേ ക്ഷത്രധർമ്മത്താലെത്രെയെന്നിരിയ്ക്കിലുംയുദ്ധേ നിസ്രുപംസ്വഗോത്രഗുർവാദിനിഗ്രഹംചെയ് കയ്ക്കൊണ്ടരാജത്വംമെശുദ്ധമല്ലിതിൽ

  	മിക്കണ്ടരാജ്യംത്യാജ്യമെന്നുള്ളോരുള്ളത്തോടെ

വർത്തനംചയ്യുന്നോരെന്നന്തികേപിതാമഹ നുത്തമൻദയാവാസൻവ്യാസതാപസോത്തംസൻ

ഖിന്നഭാവത്തെമുടിച്ചാശ്രിതാശ്വാസംവളർ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/52&oldid=161309" എന്ന താളിൽനിന്ന് ശേഖരിച്ചത്