ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് ക്കുന്നഭാസുരാകാരനിങ്ങെഴുന്നെള്ളീടിനാൻ വന്ദനാചാരങ്ങളെച്ചെയ്തനന്തരംചെററും മന്ദനാകാതീവണ്ണമങ്ങുഞാനുണർത്തിനേൻ ദുർവ്വഹംഭൂംക്ഷണംതൽകുതൂഹലത്താലെ ഗുർവഹങ്കാരംപൂണ്ടുഗോത്രസംഹാരംചെയ്തേൻ സർവ്വധാവധാദിയാംദുർവ്വിധാനംകൊണ്ടിങ്ങു സർവ്വദാമനംചുടുംപാതകംസമ്പാദിച്ചേൻ തൽക്ഷയംവരുത്തുവാനെന്തുവാനുപായമി ന്നക്ഷയംപുണ്യംവരുമാർഗ്ഗമൊന്നോതേണമേ എന്നെല്ലാമുണർത്തിച്ചുകേൾക്കയാൽമുനീന്ദ്രനും തന്നുള്ളംതെളിഞ്ഞുചിന്തിച്ചുതാമസിയ്ക്കാതെ അശ്വമേധമാംയാഗമാചരിയ്ക്കേണമെന്നു മച്ഛശീലനാംഭവാനാവശ്യമാകുംവിത്തം മിത്രവംശജൻമരുത്താഹ്വയൻനൃപേന്ദ്രനീ സ്സത്രമാചരിച്ചനാളെത്രയുംനൃപേന്ദ്രരാൽ ദത്തമായതിൽകൊണ്ടുപോയതുനീക്കിശ്ശേഷ മുത്തമദ്വിജേന്ദ്രന്മാരന്ന്യാർത്ഥമായിത്തന്നെ നീഹാരശൈലേവെടിഞ്ഞുള്ളതാമെന്നുംഭവാ നീഹാനുകൂലംകൊള്ളാംക്കുറ്റമില്ലതിന്നെന്നും ചിത്രലക്ഷണംകാണുംയജ്ഞാശ്വംവേണമെന്നും ക്ഷത്രവീരനാംയൌവനാശ്വന്റെശാലാന്തരേ നിൽക്കുന്നുണ്ടെന്നുംമുമ്പിൽദിവ്യനാംഹയേന്ദ്രനെ ചിക്കെന്നുക്കൊണ്ടിങ്ങുപോന്നിടേണമെന്നുംമറ്റും വ്യക്തമായരുൾചെയ്തതൊക്കവേചെവിക്കൊണ്ടു സക്തമാനസത്തോടെസമ്മതിച്ചനന്തരം എന്തിന്നുചെയ്യുംഹയാകർഷണംചെയ് വാനെന്നു ചിന്തിയ്ക്കംദശാന്തരെഭീമസേനനാമിവൻ ഒന്നിനുംവിചാരിയ്ക്കവേണ്ടഞാനശ്വേന്ദ്രനെ

ച്ചെന്നിനിശ്ശീഘ്രംകൊള്ളുന്നുണ്ടെന്നുധൈര്യത്തോടെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/53&oldid=161310" എന്ന താളിൽനിന്ന് ശേഖരിച്ചത്