ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അശ്വമേധം ചൊല്ലിനാനെന്നല്ലഹോസത്യവുംചെയ്തീടിനാൻ കില്ലിനാലേതുംമടിയ്ക്കാതെന്റെമല്ലാരാതെ

    എങ്കിലീയാഗംകഴിക്കേണമോകഴിയ്ക്കവാ

നെങ്കിലിന്നുണ്ടോശക്തിയെന്നുള്ളതാലോചിച്ചു കല്പിയ്ക്കവേണംഹിതംകാർവണ്ണകല്യാണമാം ത്വൽപക്ഷംകേട്ടീടുവാൻകാംക്ഷമേവർദ്ധിയ്ക്കുന്നു" സത്യവാദിയാംധർമ്മപുത്രന്റെവാക്യംകേട്ടു ദൈത്യവൈരിയുംദൈന്യംഭാവിച്ചുമായത്താലെ കമ്രമാംകരംക്കൊണ്ടുനെറ്റിയുംതാങ്ങിക്കൊണ്ടു നമ്രമാക്കിയവക്ത്രനാളീകത്തോടുംകൂടി കണ്ടാലെന്തൊരുചിത്രംചിന്തപോലല്പംനേരം മിണ്ടാതങ്ങിരുന്നുടൻമിത്രപൌത്രനെനോക്കി അപ്രദേശസ്ഥന്മാർക്കൊരുൽഭ്രമംവരുംവണ്ണ മഭ്രഗംഭീരസ്വരംകൊണ്ടുതാനരുൾചെയ്തു

                                                                              "കുന്തീനന്ദനകാര്യംകൊള്ളാമിതയ്യോനിങ്ങൾ
                                                                                ക്കെന്തീദുർമ്മോഹമിപ്പോളുണ്ടാവാനൊരുബന്ധം
                                                                                രാജസവ്യാധിബാധിച്ചന്ധമായെന്നോമഹാ
                                                                                രാജസന്മതേഭവച്ചിത്തലോചനംചിത്രം
                                                                                ശക്തിയില്ലേതുംഭവാനിസ്സത്രംസാധിയ്ക്കവാൻ
                                                                                സക്തിയാലുണ്ടോഫലംചാപലംത്യജിച്ചാലും
                                                                                ദുസ്സാധമത്രേതുരംഗാദ്ധ്വരംമഹാന്മാർക്കും
                                                                                നിസ്സാരമെന്നോനിങ്ങൾനിശ്ചയിച്ചതിന്നയ്യോ
                                                                                ദേവഗംഭീരന്മാർക്കുംഭീവളർന്നീടുംകാര്യം
                                                                                സേവകന്മാരേനിങ്ങൾചെയ് വാനെന്നിതിൻവണ്ണം
                                                                                മുത്തച്ഛൻമുനീശ്വര൯കല്പിച്ചുജല്പിച്ചതും
                                                                                തത്വജ്ഞ൯ഭവാനതുസമ്മതിച്ചതുംകൊള്ളാം
                                                                                കല്പിയ്ക്കന്നതുകൂടാതാര്യന്മാരവർകാര്യ
                                                                                മൊപ്പിയ്ക്കന്നോരുദണ്ഡമേതാനുംബോധിയ്ക്കമോ

വല്ലതെങ്കിലുംവന്നുകുറ്റമൊന്നതിന്നുമേ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/54&oldid=161311" എന്ന താളിൽനിന്ന് ശേഖരിച്ചത്