ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

2

അശ്വമേധം
ശുദ്ധിയെനൾകുംഭവല്ലീലാസൽക്കഥാമൃതം
ബുദ്ധിഹീനനാമിവൻമുക്തിമൂലമെന്നുള്ള
ഭക്തിയോടല്പംപുകഴ്ത്തീടുവാൻതുടങ്ങുന്നു
ചിന്തിതംസിദ്ധയ്ക്കുവാനന്തരംഗത്തിൽസദാ
നിന്തിരുവടികുടികൊണ്ടരുളീടണമേ
വിദ്യകൾക്കധീനായുള്ള ദക്ഷിണാമൂത്തി
ഹൃദ്യനാംദേവൻകനിഞ്ഞൊന്നനുഗ്രഹിക്കേണം
മത്തമാതംഗാനനയുക്തനാംവിനായക
നുത്തമോദന്തനേകദന്തനെൻവിഘ്നദ്രുമം
കുത്തിവേരടത്തിവീഴിച്ചുകാരുണ്യംകൊണ്ടു
ഹൃത്തിടംകുളുത്തിനിയ്ക്കെത്രയുംതുണയ്ക്കേണം
വർണ്ണനീയമാംവചോവൈഭവംവരുത്തുന്ന
വർണ്ണനരൂപിണീവാണീയെന്നുടെജീഹ്വാഞ്ചലെ
വന്നമന്നമന്ദമാംനൃത്തമാടുവാൻഹം
വന്ദനംചെയ്യുന്നുതല്പദാഗ്രപാഥോരുഹം
മുമ്പനാംകവിവർയ്യൻവാത്മീകിപാരാശയ്യൻ
വമ്പനായ് നടക്കുന്നവൈണികൻമുനീശ്വരൻ
സന്തതംശ്രതിസ്മൃതിചിന്തകന്മാരായുള്ളോ
രന്തണേന്ദ്രന്മാരിവരേവരുംതുണയ്ക്കേണം
ചൊല്ലെഴുംകൊടുങ്ങല്ലൂരെത്രയുംവിശേഷിച്ചൊ
രല്ലെന്നിയെസേവകാഭീഷ്ടംനൽകീടുവാൻ
കില്ലകന്നൊരുകല്പവല്ലിപോലമ്പോടമ
ന്നുല്ലസിച്ചീടുംഭദ്രകാളിയാംമഹേശ്വരീ
വണ്ടുപോലേറ്റംവിളങ്ങീടുന്നനേത്രാഞ്ചലം
കൊണ്ടുകേവലംതൃക്കൺപാർത്തുതാമസിയ്ക്കാതെ
തന്മനോമലർതന്നിൽതിങ്ങുന്നതേൻപോലുള്ള
നന്മതേടീടുംസന്താപഘ്നമാംകൃപാരസം
തന്നിനിയ്ക്കേറ്റംതുണച്ചീടുവാൻമഹേശാന
നന്ദിനിയ്ക്കായിട്ടുഞാനെപ്പൊഴുംവണങ്ങുന്നേൻ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/8&oldid=161338" എന്ന താളിൽനിന്ന് ശേഖരിച്ചത്