ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

87 കിളിപ്പാട്ട്
ശ്ചഞ്ചലംതീർക്കാമിപ്പോളെന്നുറച്ചുടൻചിലർ ദിക്കുനാലിലുംതിരഞ്ഞീടിനാർവനങ്ങളിൽ പുക്കുപൊയ്കകൾതോറുമെങ്ങുമേകാണായ്കയാൽ ചിത്താനുതാപംപൂണ്ടുചീർത്തനിശ്വാസത്തോടു മുത്താനവക്ത്രന്മാരായ് മേല്പട്ടുനോക്കീടിനാർ തൽക്ഷണേകണ്ടാരവരശ്വഹസ്തനായന്ത രിക്ഷദേശത്തിൽദീപ്ത്യാനിൽക്കുന്നഹൈഡിംബിയെ സ്വർണ്ണകേയൂരാംഗദകങ്കണങ്ങളുംരത്ന കുണ്ഡലകിരീടാദിഭൂഷണങ്ങളുംപൂണ്ടു മിന്നലാലണിഞ്ഞുള്ളനീലജീമൂതംപോലെ നിന്നവീരനെക്കണ്ണിൽക്കണ്ടമാത്രയിൽതന്നെ തസ്കരൻനിശാചരൻതർക്കമില്ലിതാകാണ്മിൻ പുഷ്കരത്തിങ്കൽചെന്നുനിൽക്കുന്നുഭയങ്കരൻ നമ്മളെവഞ്ചിച്ചവനേവനേവനീഖല നംബരസ്ഥിതൻപാർത്താലെങ്ങുനിന്നിഹവന്നു ഒത്തുകൂടുവിൻഭടന്മാർനിങ്ങളീക്കള്ളനെ ക്കുത്തുവിൻമുറിയ്ക്കുവിൻവെട്ടുവിൻവധിയ്ക്കുവിൻ മത്തനാമരക്കനിങ്ങെത്തുമേരണംചെയ് വാ നത്തരംപാർത്തിട്ടശ്വരത്നത്തെപ്പറിയ്ക്കുവിൻ ക്രുദ്ധമാംപടക്കൂട്ടമിത്തരംഘോഷംകൂട്ടി യുദ്ധത്തിനായിട്ടിങ്ങുനിന്നുപോലതിന്മദ്ധ്യെ ചിത്തസന്തോഷത്തോടുംസത്രഭുഗ്ജനംകണ്ടു സിദ്ധകാര്യനായ് വന്നുള്ളാര്യനാംഹൈഡിംബിയെ പുത്തനായീടുംപൂഷ്പവർഷംകൊണ്ടാരാധിച്ചു സത്വരംചുഴന്നുനിന്നിത്തരംപുകഴ്ത്തിനാർ "നന്നെടോഘടോൽക്കചപുത്രനിൻപരാക്രമ മിന്നൊടുങ്ങീടാതുള്ളകീർത്തിയെപ്രാപിച്ചുനീ ധർമ്മകാര്യയ്യത്തിന്നേവംചെയ്തസാഹായ്യംകൊണ്ടു

ധർമ്മജൻകൃതാർത്ഥനായ്ഭ്രാതാക്കളോടുംകൂടി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/93&oldid=161347" എന്ന താളിൽനിന്ന് ശേഖരിച്ചത്