ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൮൦ ജാനകീപരിണയം


ന്യോന്യം സംസാരിക്കുന്ന ദേവന്മാരുടെ വാക്കിനെ ഞാൻ കേൾക്കുകയുണ്ടായി. ശത്രുഘ്നൻ-- ആ വാക്കെന്താണ്? ഭരതൻ-- തന്നുടെ മകനാംബാലിയെ

മന്നവനുടെ പുത്രനാശുകൊന്നിട്ടും

ഖിന്നതയില്ലിന്ദ്രനഹോ

തന്നഴൽകാര്യാർത്ഥിനോക്കിയില്ലെല്ലൊ--എന്ന് (11) ശത്രുഘ്നൻ-- എന്നാൽ ഇന്ദ്രന്റെ പുത്രനായിരിക്കും ബാലി. പിന്നെ അദ്ദേഹത്തിന്ന് കാര്യസാദ്ധ്യമെന്താണെന്ന് അറിയുന്നില്ല. ഭരതൻ--ഉണ്ണി!അവൻ പറഞ്ഞത് വേറെ ചിലതു കൂടി ഞാൻ കേട്ടിട്ടുണ്ട്. ശത്രുഘ്നൻ--അതിനേയും ജ്യേഷ്ഠൻ എനിക്ക് അനുഗ്രഹിക്കണം ഭരതൻ--പണ്ടിതു കേട്ടതുമില്ലേ കണ്ടതുമില്ലീവിധംഭുവനേ കുണ്ടുള്ളംബുധിയിൽചിറയുണ്ടാക്കുകനൂറുയോജനത്തോളം--എന്ന്( 12) ശത്രുഘ്നൻ--ജ്യേഷ്ഠ! അതിൽപിന്നെ വാനരന്മാരും രാക്ഷസന്മാരും തമ്മിൽ യുദ്ധം തുടങ്ങിയിരിക്കുമെന്നും ഞാൻ ധരിക്കുന്നു.എന്തു കൊണ്ടെന്നാൽ ഒരു ദിവസത്തിൽ കൊടുങ്കാറ്റുണ്ടായതിനെക്കുറിച്ച് 'ഈ കാറ്റ് രാജ്യത്തിന്ന് ആപൽക്കരമാണ് 'എന്ന് ഞാൻ വിചാരിച്ച് അതിന്നുള്ള പ്രതിവിധിയെ ചോദിച്ച് അറിവാനായി ആര്യ രാമപ്രിയസഖനായ പിംഗളനെ ശ്രീ വസിഷ്ഠമഹർഷിയുടെ ആശ്രമത്തിലേക്ക് അയച്ചപ്പോൾ അദ്ദേഹം ആ പിംഗളൻ മുഖാന്തരം മറുപടി അരുൾചെയ്തയച്ചു. ഭരതൻ--എങ്ങിനെയാണ്? ശത്രുഘ്നൻ--ഒന്നിച്ചുലകിൽനിശാചരമർക്കടന്മാ

രിന്നേറ്റുചെയ്യുമമർകാണ്മതിന്നംബരേണ

ചെന്നാശുപോന്നഗരുഡൻചിറകിങ്കൽനിന്നു

വന്നുള്ളകാറ്റിഹപരന്നിതുഭൂവിലേവം (13)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Janakee_parinayam_1900.pdf/188&oldid=161355" എന്ന താളിൽനിന്ന് ശേഖരിച്ചത്