ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൮൪ ജാനകീ പരിണയം

പ്രീയസഖിയായുള്ള ശംകുകർണ്ണി എന്ന വാനരസ്ത്രീ,സപത്നിയോടുകൂടി രുമാ അഗ്നിപ്രവേശം ചെയ്തതിനെക്കണ്ടിട്ട് ദുസ്സഹമായ വ്യസനത്തോടുകൂടി ഋശ്യമൂക പർവ്വതത്തിൽ എന്റെ സമീപത്തിൽ വന്നിരുന്നു. അവളാണ് ഈ വർത്തമാനം എന്നോടു പറഞ്ഞത്.

ഭരതൻ-- (ആവേഗത്തോടു കൂടി)രുമാ എന്നവൾ ആരാണ് ?

ശൂർപ്പണഖ-- വാനരരാജാവായ സുഗ്രീവന്റെ പ്രധാന ഭാര്യയാണ്

ശത്രുഘ്നൻ-- (ആവേഗത്തോടു കൂടി) സുഗ്രീവനെ രാക്ഷസന്മാർ സംഹരിച്ചുവോ?

ശൂർപ്പണഖ-- (കണ്ണീരോടു കൂടി തൊണ്ട വിറച്ചു കൊണ്ട് ) അവനെ മാത്രമല്ല അവന്റെ മന്ത്രിയായ ഹനൂമാനേയും ബാലിപുത്രനായും യുവരാജാവായുമിരിരക്കുന്ന അംഗദനേയും മറ്റുള്ള സൈന്യങ്ങളേയും സംഹരിച്ചു.

ശത്രുഘ്നൻ-- പർണ്ണാദിനി! അവിടെ ചെന്നിട്ടുള്ള സൂര്യ വംശ ജാതന്മാരായ രാജകുമാരന്മാരുടെ സ്ഥിതിയെന്താണ്?

ശൂർപ്പണഖ-- വേറെ ഏതു സ്ഥിതിയാണ് ഭവിക്കുന്നത് . മായാവികളായ രാക്ഷസന്മാരുടെ മുമ്പാകെ എളുപ്പത്തിലേതു സ്ഥിതി ഭവിക്കുമോ അതു തന്നെ.

ശത്രുഘ്നൻ-- (കണ്ണീരോടു കൂടി )ഭയങ്കര പ്രവർത്തിക്കൊരുമ്പെട്ടിട്ടുള്ള ആ രാക്ഷസൻ അവരിലും കൂടി എങ്ങിനെ മായയെ പ്രയോഗിച്ചു?

ശൂർപ്പണഖ--എന്നാൽ കേൾക്കു!

ജന്യം ചെയ്യുന്നുലങ്കാപുരമതിലിതികേ

ട്ടാശുനിന്നെത്തുണപ്പാൻ

തന്നേസൈന്യങ്ങളാംഞങ്ങളെ ഭരതനൃപൻ

നാട്ടിൽ നിന്നിങ്ങയച്ചു

എന്നോതിച്ചെന്നു വേഗാൽനിശയിലനുജനോ

ടൊത്തുറങ്ങുന്നരാമൻ

തന്നെച്ചെയ്യാർദശാസ്യൻഭടർനരവടിവായ്

ഭരതശത്രുഘ്നന്മാർ-- (ഉദ്വേഗതേതോടു കൂടി) എങ്ങിനെ ചെയ്തു? എങ്ങിനെ ചെയ്തു?










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Janakee_parinayam_1900.pdf/192&oldid=161359" എന്ന താളിൽനിന്ന് ശേഖരിച്ചത്