ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൯൬ ജാനകീപരിണയം


തോന്നീടുന്നുണ്ടിവറ്രിമ്പതനകുതികളാൽ

കൊമ്പുതാണാശുപൊങ്ങും

നന്ദിഗ്രാമസ്ഥകേളീവനമിതുകുതുകാൽ

നൃത്തമാടുന്നപോലെ (49)

ജനകൻ- വത്സയായസീതയാൽ വാമഭാഗം അലങ്കരിക്കപ്പെട്ട വത്സനായ രാമഭദ്രൻ വത്സ ലക്ഷമണനോടും പരിജനങങളോടും കൂടി പുഷ്പകവിമാനത്തിൽ നിന്നിരങ്ങിയോ. ഭരതൻ-- (നോക്കീട്ട് സന്തോഷത്തോടുകൂടി) ഏറെക്കാലമതായി ഞാൻ സരസിജം പോലുള്ളനേത്രങ്ങളും

കാറൊക്കുംനിറവും കലർന്നുഗിരിജാകാന്തന്റെ നേത്രാഗ്നിയിൽ

നീറിക്കായമിളച്ചകാമവടിവാർന്നുള്ളൊരുമൽജ്യേഷ്ഠനെ-

ക്കൂറോടിങ്ങിനെ കണ്ടു സംമ്പ്രതി സുധാകൂപത്തിൽ മുങ്ങീടിനേൻ

ശത്രുഘ്നൻ -- (ആനന്ദത്തോടുകൂടി )

ഇതിപ്പൊളുണ്ടാകുമിതില്ലയെന്നും

മതിക്കൊലാകര്മ്മഫലത്തെയാരും

കുതിച്ചുനാമഗ്നിയിലെത്തുവാനായ് പതിച്ചതോചെന്നമൃതാർണ്ണവത്തിൽ (51)


(അനന്തരം മേൽപ്പറയപ്പെട്ടരാമാദികൾ പ്രവേശിക്കുന്നു) രാമൻ--പ്രിയേ! ജാനകി!

ഒന്നായ്നൂറുയോജന നീണ്ട ചിറയും സിന്ധൌ മഹേന്ദ്രാദിയും

പിന്നെപ്രസ്രവണാദ്രിയുംവിപുലമാംവിന്ധ്യാടവിഭാഗവും

പിന്നിട്ടുന്നതചിത്രകൂടഗിരിശൃംഗത്തിനുമേൽമാര്ഗ്ഗമായ്

നന്ദിഗ്രാമമിതിലാശുഗതിയാംയാനത്തിനാലെത്തിനാം (52) എന്നുമാത്രമല്ല കടലും കപിരാക്ഷസർക്കുതമ്മിൽ

പടയുണ്ടായതുമാശുഞാൻകടന്നും

മടുനേർമൊഴി!നിന്നെയും ലഭിച്ചി ട്ടുടനിപ്പോൾ മമനാട്ടിൽവന്നുചേർന്നേൻ (53)

ലക്ഷ്മണൻ-- ജ്യേഷ്ഠ!നോക്കു,നോക്കു .താതനായജനകരാജാവിനും ഉണ്ണിയായ ശത്രുഘ്നനോടും കൂടി ജ്യേഷ്ഠനായ ഭരതൻ വരുന്നു. ഇദ്ദേഹം,










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Janakee_parinayam_1900.pdf/204&oldid=161371" എന്ന താളിൽനിന്ന് ശേഖരിച്ചത്