ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ത്രൈലോക്യത്തെയുമധുനാ

പാലിച്ചൂസർവദേവമുനികളെയും (59)

രാമൻ -- ഇതെല്ലാം നിന്തിരുവടിയുടെ പ്രസാദം കൊണ്ടുതന്നെ. ഭരതൻ--ഭഗവൻ വിശ്വാമിത്രമഹർഷേ!നിങ്ങൾ ഇവിടെവെച്ചുതന്നെ ജ്യേഷ്ഠന്ന് രാജ്യാഭിഷേകം ചെയ്തു ജ്യേഷ്ഠനെ അയോധ്യയിലേക്കു കൂട്ടിക്കൊണ്ടു പോകേണ്ടതാണ്. ജനകൻ--എ! ഭരതന്റെ ക്ഷമയില്ലായ്മ കേമം തന്നെ. ഹനുമാൻ--സ്വാമിയുടെ പ്രിയബന്ധുക്കളായ സുഗ്രീവൻ വിഭീഷണൻ മുതലായവരും ഇങ്ങിനെ തന്നെ ആഗ്രഹിക്കുന്നു. അതിനാൽ ഞാൻ മൂന്നു വാനരന്മാരോടുകൂടിച്ചെന്ന് സമുദ്രജലങ്ങളെ കൊണ്ടുവരാം. ( എന്നു പോയി) ജനകൻ -- ഉണ്ണി ശത്രുഘ്ന! വസിഷ്ഠാദികളായ മഹർഷികളേയും പുരോഹിതന്മാരേയും മന്ത്രികളേയും വരുത്തുക. ശത്രുഘ്നൻ -- അങ്ങിനെ തന്നെ. .( എന്നു പോയി) സീത-- (ആത്മഗതം) ലങ്കേശ്വരരനെ ജയിച്ച ആര്യപുത്രന്ന് രാജ്യാഭിഷേകം സിദ്ധിക്കുന്നു എന്ന് എന്റെ ഹൃദയം ആനന്ദിക്കുന്നു. (അണിയറയിൽ) വെയ്ക്കട്ടെ വേദിയിൽ സുഗന്ധാക്ഷതങ്ങൾ സുമവും

വാരിപൂർണ്ണകലശാൻ

വായ്ക്കെട്ടിവെയ്ക്കുകസിതച്ഛത്രമോടവിടെവെ

ഞ്ചാമരങ്ങളുമുടൻ

നിൽക്കട്ടെതത്രചിലകന്യാജനംഹയസമീ

പത്തിലാനയുമെടോ

ചിക്കെന്നടിക്കുപടഹംരാമഭദ്രനുടെപ

ട്ടാഭിഷേകമധുനാ ജനകൻ-- വസിഷ്ഠമഹർഷിയുടെ കല്പനയാണിത് ശത്രുഘ്നൻ-- (പ്രവേശിച്ച്) (രാമനോട്) എല്ലാവരേയും വരുത്തീട്ടുണ്ട്. (അനന്തരം വസിഷ്ഠമഹർഷി പ്രവേശിക്കുന്നു)

വസിഷ്ഠൻ-- സഖേ!വിശ്വാമിത്ര! സീതാരാമന്മാരെ ഈ സിം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Janakee_parinayam_1900.pdf/207&oldid=161374" എന്ന താളിൽനിന്ന് ശേഖരിച്ചത്