ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നാലാമങ്കം ൮ ൧

                                           (അനന്തരം വിശ്വമിത്രവേഷം ധരിച്ച വിദ്യുജ്ജിഹ്വ
                                    നോടും ലക്ഷ്മണവേഷം ധരിച്ച സാരണനോടുംകൂടി രാമവേഷം
                                    ധരിച്ച രാവണൻ പ്രവേശിക്കുന്നു)
                                    രാവണൻ-
                                    നന്നായ്താടകയുംസുബാഹുവുമഹോമാരീചനുംകൂടിഞാൻ
                                    മുന്നംചൊന്നൊരുകാര്യമങ്ങിനെയനുഷ്ഠിച്ചീടുമേനിർണ്ണയം
                                    എന്നാലുംക്ഷിതിജാവിവാഹമതിനായ്മർത്ത്യന്റെരൂപത്തെഞാൻ
                                    നന്നായിന്നുധരിച്ചുമെന്റെഹൃദയംപാരംചലിക്കുന്നിതു    (7)
                                    വിദ്ദ്യുജ്ജിഹ്വൻ-മഹാരാജാവെ! അകാരമായിട്ടെന്താണ്
                                            അങ്ങ് അധൈര്യപ്പെടുന്നത്?
                                   വില്ലുംബാണവുമേന്തിസാരസദളംപോലുള്ളനേത്രങ്ങലും
                                   ചൊല്ലാർന്നംബുദതുല്യമായനിറവുംപുണ്ടുള്ളനിന്നെക്ഷണാൽ
                                    മല്ലാക്ഷീമണികണികണ്ടരാമനിതുതാനെന്നോർത്തുഗാരുത്മത-
                                   ക്കല്ലുംമുത്തുമിണച്ചപോൽതവഗളേചേർക്കുംമധൂകസ്രജം    (8)
                                   രാവണൻ-ഞാൻഅത്രത്തോഴമാഗ്രഹിക്കുന്നില്ല.എന്നാൽ
                                                 വേണിക്കുമക്കാഞ്ചനമുദ്രമിന്നും
                                                 പാണിക്കുമെൻകണ്ണെതിരായിമുന്നം
                                                 ഏണാക്ഷിതൻമറ്റുസമസ്തദേഹം
                                                  കാണേണമെന്നുണ്ടുമനസ്സിൽമോഹം   (9)
                                   സാരണൻ-
                                   തണ്ടാർസായകകാന്തപോലെസുമുഖീമാല്യത്തെമോദേനകൈ
                                   കൊണ്ടേന്തീട്ടരികത്തുനിന്നെവരണംവരുമ്പോൾഭവാൻ
                                   രണ്ടിപ്പോൾസഫലങ്ങളാക്കുകഗൃഹേചെന്നിട്ടുമറ്റുള്ളതും   (10)
                                   രാവണൻ-(പൊടുന്നനവെ നോക്കീട്ട്)നോം ജനകരാജാവി
                                         ന്റെ വാസസ്ഥലത്തെ പ്രാപിച്ചുവെല്ലോ.
                                                       തങ്കക്കൈതപ്പൂവിനു
                                                       സങ്കാശനിറംകലർന്നജാനകിയെ
                                                       ശങ്കവെടിഞ്ഞിഹകാണാം
                                                       ശങ്കരജടയിൽശശാങ്കകലപോലെ  (11)
                                                           (പ്രതീഹാരി പ്രവേശിച്ച്)
                                    പ്രതീഹാരി-മഹാരാജാവ് ജയിപ്പുതാക.                                            

൧൧ *










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Janakee_parinayam_1900.pdf/89&oldid=161378" എന്ന താളിൽനിന്ന് ശേഖരിച്ചത്