ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നാലാമങ്കം ൮൩

                                          എന്നെക്കൂപ്പീടുവാനായ്സമയമഖിലദിക്
                                                    പാലരുംനോക്കിവാഴു-
                                           ന്നെന്നല്ലിന്നാൾവരെക്കുംപ്രണയകലഹമാർ-
                                                  ന്നുള്ളകാലത്തുപോലും
                                           സൗന്ദര്യംചേർന്നമന്ദോദരിയുടെചരണ-
                                                  ത്തിങ്കലുംഞാൻനമിച്ചി
                                           ല്ലിന്നവ്വണ്ണംവിളങ്ങുന്നഹമിവനെനമി
                                                  ച്ചീടുവാൻലജ്ജിയാതൊ                   (14)
                                സാരണൻ- (ആത്മഗതം) ഹൃദയത്തിൽ ദുരഹങ്കാരം നിറ
                                    ഞ്ഞിരിക്കുന്ന ഈയാൾക്ക് സീതയെ ലഭിക്കുന്ന കാര്യം ഇ
                                   നിയും നിശ്ചയിക്കാറായില്ല, (സ്വകാര്യമായിട്ട്  പ്രകാശം) മ
                                   ഹാരാജാവെ! ആരംഭിച്ച കാര്യത്തിന്നു വിപരീതമനുഷ്ഠിക്കു
                                   ന്നത് തിരുമനസ്സിലേക്ക് ഉചിതമല്ല.
                             രാവണൻ-പിതാവേ! ദശരഥപുത്രനായ ഞാൻ നമസ്കരി
                                 ക്കുന്നു.
                           സാരണൻ-(അപ്രകാരംതന്നെ പറയുന്നു)
                          ജനകൻ- ബാലകന്മാരെ! നിങ്ങൾ ദീർഘായുസ്സുകളായി ഭ
                              വിപ്പിൻ.
                          ശതാനന്ദൻ- ഭഗവൻ വിശ്വാമിത്രമഹർഷേ!
                                           പ്രമാണചേഷ്ടാദികളാൽ
                                           സമന്മാർരണ്ടുപേരപി
                                           രാമനാരിവരിൽചൊൽക
                                           സ്വാമിൻ!ലക്ഷമണനാരിതിൽ?                           (15)
                          വിദ്ദ്യുജ്ജിഹ്വൻ- (ആത്മഗതം) ഒരുത്തനുമല്ല, (പ്രകാശം)
                                      അനുജനിലതിമാത്രംസ്നേഹമുൾക്കൊണ്ടുപുത്തൻ
                                     ഘനസദൃശനിറംപൂണ്ടുള്ളവൻരാമഭദ്രൻ
                                    കനകസമനിറംപൂണ്ടഗ്രജന്തങ്കലേറ്റം
                                    വിനയമൊടുവസിക്കുംബാലകൻലക്ഷ്മണൻതാൻ        (16)
                        രാവണൻ- ( സ്വകാര്യമായിട്ട്) ( സാരണനോട്) എന്തുകൊ
                                ണ്ടാണ് ജനകൻ ജാനകിയെ വരുത്തുവാൻ താമസിക്കുന്നത്?
                         സാരണൻ- (ആത്മഗതം) അഹോ! മൂർഖജനാഗ്രഗണ്യനാ

യ ഈയാൾക്കെന്തൊരു കൊതിയാണ്,ഇയ്യാളിപ്പോൾ ത










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Janakee_parinayam_1900.pdf/91&oldid=161380" എന്ന താളിൽനിന്ന് ശേഖരിച്ചത്