ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു




ജന്മി
ജന്മികളുടെ കാൎയ്യം പ്രതിപാദിക്കുന്ന
ഏകമലയാളമാസിക.


പുസ്തകം ൧
നമ്പർ‌ ൨
൧൦൮൩ കുംഭം


ജന്മാവകാശം.
തുടൎച്ച

 പ്രജാഭരണത്തിൽ ആദ്യത്തെ നിലയായ ഗ്രാമസംഘരീതിയെപ്പറ്റിയും, പിന്നീടുണ്ടായ അതിന്റെ പരിണാമഭേദങ്ങളെക്കുറിച്ചും, ഒടുവിൽ അത് ഒരു പ്രബലപ്പെട്ട നാടുവാഴിഭരണമായിത്തീൎന്ന സംഗതിയെപറ്റിയും മറ്റും കഴിഞ്ഞ ലക്കത്തിൽ പ്രസ്താവിച്ചുവല്ലൊ. ജനസംഖ്യ ക്രമത്തിൽ വർദ്ധിക്കുന്നതോടു കൂടി പല മാറ്റങ്ങളും ഭരണസമ്പ്രദായത്തിൽ എന്നുവേണ്ട, സാമുദായികമായ എല്ലാ ഏൎപ്പാടുകളിലും ഉണ്ടാവുന്നതു പതിവാണു്. "കയ്യൂക്കുള്ളവൻ കാൎയ്യക്കാരൻ" എന്നുള്ള തത്വത്തിന്നു ദിനംപ്രതി പ്രാബല്യം വന്നുതുടങ്ങി. ബലവാനായ ഒരു നാടുവാഴി ക്ഷീണിച്ചിരിക്കുന്ന മറ്റൊരു നാടുവാഴിയുടെ രാജ്യം ആക്രമിച്ചു സ്വാധീനമാക്കാൻ തുടങ്ങി. ഇങ്ങിനെ ബലത്തിന്റെ അവസ്ഥപോലെ ഒരുവൻ മറ്റ് അനേകം കൂട്ടരെ ജയിച്ചു കീഴടക്കുകയും, ആയാളുടെ രാജ്യം വളരെ വിസ്തീൎണ്ണമായി പരിണമിക്കുകയും ചെയ്‌വാനിടവന്നു.

"https://ml.wikisource.org/w/index.php?title=താൾ:Janmi_Malayalam_Mahazine_1.2.pdf/1&oldid=161424" എന്ന താളിൽനിന്ന് ശേഖരിച്ചത്