ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
-41-


ത്രത്തിന്നു മേൽക്കുമേൽ ശ്രേയസ്സുണ്ടാകുവാൻ ഒന്നാമതായി ആശംസിച്ചശേഷം "ജന്മി"യുടെ ഉദ്ദേശങ്ങളിൽ ഒന്നായ "തറവാടുസമ്പ്രദായത്തെ നന്നാക്കി നിലനിർത്തുവാൻ അതിലെ അംഗങ്ങൾ സ്വീകരിക്കേണ്ടുന്ന മാർഗ്ഗങ്ങളെപ്പറ്റി" ചുരുക്കത്തിൽ നാലുവാക്കു പറഞ്ഞുതുടങ്ങാം.

മലയാളതറവാടുകൾ എന്നുവേണ്ട, മലയാളമൊട്ടുക്കുതന്നെ ക്ഷയിച്ചു ക്ഷയിച്ചു തൽക്കാലം വളരെ മോശസ്ഥിതിയിൽ കിടക്കുന്നുവെന്നു ചില പക്ഷക്കാരും, സമഷ്ടിയായാലോചിക്കുന്നതായാൽ മലയാളത്തിലേക്കു പറയത്തക്കതായി യാതൊരു ക്ഷയവും നേരിട്ടിട്ടില്ലെന്നും ഒരു ഭാഗം ക്ഷയിച്ചിട്ടുണ്ടെങ്കിൽ മറ്റൊരുഭാഗം പുഷ്ടിപ്പെട്ടിട്ടുമുണ്ടെന്നും മറ്റും മറ്റൊരു പക്ഷക്കാരും ഇപ്പോൾ വാദിക്കുന്നതായി നാം അറിയുന്നുണ്ടല്ലൊ. ഇതിൽ എതുപക്ഷത്തിലാണ് വാസ്തവാവസ്ഥ അടങ്ങിയിരിക്കുന്നതെന്ന് ഈ സന്ദർഭത്തിൽ നമുക്കാലോചിക്കേണ്ടിയിരിക്കുന്നു. അനാവൃഷ്ടികൊണ്ടും നികുതിഭാരം കൊണ്ടും, ജനസംഖ്യയുടെ വർദ്ധനയേ അനുസരിച്ച് നാട്ടിൽ ധാന്യങ്ങൾ കിട്ടാതെ വന്നിരിക്കുന്നതുകൊണ്ടും നാട്ടിലെ സാരം മുഴുവനും വറ്റി വരണ്ടുപോകുന്നുവെന്നും; പുതിയ പരിഷ്ക്കാരരംഗത്തിൽ മിക്കവാറും ജനങ്ങൾ വേഷം കെട്ടിപ്രവേശിച്ചിരിക്കുന്നതുകൊണ്ടും ഔദാസീനംകൊണ്ടും വേലചെയ്യുന്നതു നികൃഷ്ടമായ ഒരു ജോലിയാണെന്ന് കരുതി അതിൽനിന്നു പിന്മടങ്ങി ജനങ്ങൾ മറ്റൊരു വഴിക്ക് തിരിഞ്ഞും നിൽക്കുന്നതിനാൽ നാട്ടിൽ ക്ഷാമം കടന്നുകൂടി സ്ഥലം പിടിച്ചിരിക്കുന്നുവെന്നും; മേലിലെങ്കിലും നമ്മുടെ നാട്ടിനെ അഭ്യുന്നതിയിൽ കൊണ്ടുവരേണ്ടവരായ നമ്മുടെ ചെറുപ്പക്കാർ കാലദേശാവസ്ഥകളെ അനുസരിച്ചല്ലാത്ത വിദ്യാഭ്യാസരീതിയാലും മലയാളതറവാടുകളിലെ സ്ഥിരതയില്ലാത്ത ഭരണസമ്പ്രദായത്താലും ദുസ്വതന്ത്രന്മാരായിത്തീർന്നിരിക്കുന്നതുകൊണ്ട് ആ ഭാഗം പരിതപിക്കത്തക്കസ്ഥിതിയിൽത്തന്നെയാണ് കാണുന്നതെന്നും; അതുകൊണ്ടു

11*


"https://ml.wikisource.org/w/index.php?title=താൾ:Janmi_Malayalam_Mahazine_1.2.pdf/13&oldid=161428" എന്ന താളിൽനിന്ന് ശേഖരിച്ചത്