ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
-43-


ന്നായെടുത്തു നോക്കുന്നതായാൽ അത് പൂർവ്വസ്ഥിതിയിൽ നിന്ന് വളരെ താഴെയാണ് നിൽക്കുന്നതെന്നാണ് കാണുന്നത്. മലയാള തറവാടുകളെ മാത്രം സംബന്ധിചിട്ടല്ലാതെ കേരളമൊട്ടുക്കു സംബന്ധിക്കുന്ന ഒരു നിരൂപണം ഇവിടെ ആവശ്യമില്ല. അതുകൊണ്ടും ലേഖനദൈർഘ്യത്തിലുള്ള ഭയംകൊണ്ടും ഇതരപക്ഷക്കാരുടെ വാദങ്ങളെ പ്രതിപദം എടുത്തു ഖണ്ഡിക്കുവാൻ ഇപ്പോൾ മുതിരുന്നില്ല. മലയാളതറവാടുകളെ സംബന്ധിച്ചുള്ള അവരുടെ ഏതാനും ചില ആക്ഷേപങ്ങൾക്ക് എന്റെ ഈ ലേഖനത്തിൽ സമാധാനം കിട്ടുന്നതുമാകുന്നു. ഇനി പ്രസ്തുതവിഷയത്തിലെ ആദ്യരംഗത്തിൽ പ്രവേശിക്കാം.

"പൂർവകാലത്തിൽ നായന്മാർ കേരളത്തിലെ സർവ്വതന്ത്രാധികാരങ്ങലുള്ളവരായിരുന്ന "രാജാക്കന്മാരുടെ ബാഹുക്കളും, മന്ത്രികളും, ആശ്രിതന്മാർക്ക് സ്വാമികളും" ആയിരുന്നുവെന്നു പലേ ചരിത്രകർത്താക്കന്മാരും സമ്മതിക്കുന്നുണ്ട് . ഇവരുടെ (നായന്മാരുടെ) ഉത്ഭവത്തെപ്പറ്റി ഇന്നും പണ്ഡിതന്മാരുടെ ഇടയിൽ ഭിന്നാഭിപ്രായങ്ങളാണുള്ളത്. നായന്മാർ നാഗാരാധന ചെയ്യുന്നവരായതുകൊണ്ട് ഉത്തരഇന്ത്യയിലെ നാഗഭക്തരായ നാഗന്മാ(സിതിയ)രുടെ കൂട്ടത്തിൽനിന്നു പിരിഞ്ഞുപോന്നവരാണെന്നു ചിലരും, നായർ സ്ത്രീകൾ ബഹുഭർത്തൃത്വം ആചരിക്കുന്നവരാണെന്നുള്ള നിശ്ചയത്തിന്മേൽ ഈ ആചാരം നടപ്പുള്ള തിബത്തു(Tibet) രാജ്യത്തുനിന്നു പോന്നവരാണെന്നു വേറെ ചിലരും, ഭാഷയെ സംബന്ധിച്ചുള്ള ചില തെളിവുകളെ അടിസ്ഥാനമാക്കി നായന്മാർ ദ്രാവിഡവംശജരാണെന്നു മറ്റു ചില കൂട്ടരും, നേപാളദേശനിവാസികളുടെ ദേവാലയങ്ങളുടേയും നായന്മാരുടെ ക്ഷേത്രങ്ങളുടെയും ആകൃതികൾക്കുള്ള സാമാന്യസാദൃശ്യത്തെയും അവിടങ്ങളിലുള്ള സ്ത്രീകളും നായർസ്ത്രീകളും ബഹുഭത്തൃത്വം ആചരിക്കുന്നുണ്ടെന്ന സംഗതിയേയും അടിസ്ഥാനമാക്കി വിചാരിച്ചും, 'നായർ'--'നീവർ' എന്നീ

"https://ml.wikisource.org/w/index.php?title=താൾ:Janmi_Malayalam_Mahazine_1.2.pdf/15&oldid=161430" എന്ന താളിൽനിന്ന് ശേഖരിച്ചത്