ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-36-


തിരായി വളരെ കലഹിച്ചു എങ്കിലും തങ്ങൾക്കു പോയിരിക്കുന്ന സ്വാതന്ത്ര്യം തിരിയെല ഭിക്കുവാൻ അവർക്ക് സാധിക്കുകയുണ്ടായില്ല. അവരിൽ മിക്കവാറും ആളുകൾ ഇപ്പോൾ രാജപുട്ടാന എന്ന് പ്രസിദ്ധമായ സ്ഥലത്തേക്ക് പുറപ്പെട്ടുപോയി, അതിൽ ചിലർ തെക്കൻ ഇന്ത്യയിൽ വന്നു അവിടവിടെയായി ചില കോയ്മകൾ സ്ഥാപിച്ചു അതിൽ പ്രധാനമായത് ചരിത്ര പ്രസിദ്ധമായ വിജയനഗരമാഹാരാജ്യമാണ്.

കാലംകൊണ്ട് മഹമ്മദീയരാജാക്കന്മാർ തെക്കേ ഇന്ത്യയിലേക്കും കടന്നു കൂടുകയും, അവിടുത്തെ രാജ്യങ്ങൾ കീഴടക്കുകയുംചെയ്തു തുടങ്ങി. മേൽക്കാണിച്ച രാജനീതിയാൽ, അതായത് രാജ്യവും ഭൂമിയും രാജാവിന്റെതുതന്നെയാണെന്നുള്ള സംഗതിയാൽ, രാജബലം തുലോം വർദ്ധിച്ചിരിക്കുന്ന ഈ മഹമ്മദീയർ കാലംകൊണ്ട് ഹിന്തുരാജാക്കന്മാരെ അടിച്ചുടച്ചു തെക്കൻഇന്ത്യയിൽ അധികഭാഗവും അധീനമാക്കിക്കളഞ്ഞു. എന്നാൽ കേരളരാജ്യത്തിൽ മഹമ്മദീയ കോയ്മയുടെ ഉദയം ക്രിസ്താബ്ദം 18-ാം നൂറ്റാണ്ടിന്റെ പകുതിയിലധികവും കഴിഞ്ഞതിനു ശേഷമായിരുന്നു. കിഴക്കു ഭാഗത്തു തെക്കുവടക്കായി നീണ്ടു കിടക്കുന്ന പശ്ചിമഘട്ടത്താൽ രക്ഷിക്കപ്പെട്ടിരിക്കുന്ന കേരളത്തിൽ രാജ്യവും ഭൂമിയും രാജാവിന്റെതാണെന്നുള്ള മഹമ്മദീയസിദ്ധാന്തത്തിനു വളരെ കാലം പ്രചാരം കൂടാതെതന്നെ കഴിഞ്ഞു കൂടി. എന്നാൽ 1762-ൽ കന്നട രാജ്യവും, 1766-ൽ മലയാള രാജ്യവും ചരിത്രപ്രസിദ്ധനായ ഹൈദരാലിയുടെ സൎവ്വസംഹാരകമായ രാജബലത്തിന്നധീനമാവുകയും, അതിനുശേഷം മേൽപറഞ്ഞ മഹമ്മദീയസിദ്ധാന്തം ഈ രാജ്യത്ത് വേരൂന്നിപിടിക്കുവാൻ തുടങ്ങുകയും ചെയ്തു. പക്ഷെ ഹൈദരാലി 1782-ൽ മരിച്ചതിനാൽ അയാളുടെ മകനായ ടിപ്പുസുൽത്താനും ഇംഗ്ലീഷുകാരുമായി 1792-ൽ ഉണ്ടായ ഒരു സമാധാനകരാറ് പ്രകാരം മലയാള രാജ്യം ഇംഗ്ലീഷുകാർക്ക് അധീന-

"https://ml.wikisource.org/w/index.php?title=താൾ:Janmi_Malayalam_Mahazine_1.2.pdf/8&oldid=161439" എന്ന താളിൽനിന്ന് ശേഖരിച്ചത്