ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


7. ഞാൻ മനുജാതനാണെന്നാകിലും
ബ്രാഹ്മണനല്ലയോ ചണ്ഡാള !
നിന്മിതം പോലെ വഴിയെ നടക്കാമോ
കമ്മതി ചൊല്ലാമോ? യോഗപ്പെണ്ണെ!- അത-
ഹമ്മതിയല്ലയോ ജ്ഞാനപ്പെണ്ണെ!

8. ബ്രാഹ്മണനിഷ്ഠയെനിക്കുണ്ടെങ്കിൽ
ബ്രാഹ്മണനല്ലേ ഞാൻ ചണ്ഡാളൻ?
തെമ്മാടിയെപോലെ വാടാപോടായെന്നു
ചുമ്മാതുരക്കല്ലേ യോഗപ്പെണ്ണെ!- അതും
സമ്മാനമാണെന്നോ? ജ്ഞാനപ്പെണ്ണെ!

9. ദ്വിജനല്ലെ ഞാനെന്നെയെന്തുകൊണ്ടും
ഭജനം ചെയ്യേണ്ടതു ധർമ്മമല്ലെ
വിജനമാണെന്നോർത്തിട്ടെന്തും പറയാമോ,
സുജനദ്വേഷം നന്നോ? യോഗപ്പെണ്ണെ!- നിങ്ങൾ
കുജനങ്ങളാണല്ലോ ജ്ഞാനപ്പെണ്ണെ!

10. രണ്ടു ജന്മത്താൽ ദ്വിജനങ്ങുന്നു
രണ്ടല്ല ഞാൻ നൂറുകോടി ജനാം
ഇണ്ടലല്ലേ ജനി? സാവിത്രി പെറ്റോർക്കു
തീണ്ടലില്ലാ പിന്നെ യോഗപ്പെണ്ണെ!- നമ്മൾ
രണ്ടുപേരും ദ്വിജർ ജ്ഞാനപ്പെണ്ണെ!

11. നല്ല പറയൻ നീ ജ്ഞാനിയല്ലോ
ഇല്ലെനിക്കൊട്ടുമസൂയ നിന്നിൽ,
വല്ലമഹീസുരജാതികളും കേട്ടാൽ
തല്ലുമല്ലോ നിന്നെ യോഗപ്പെണ്ണെ!- പക്ഷേ
കൊല്ലുകയും ചെയ്യും ജ്ഞാനപ്പെണ്ണെ!

12. തമ്പുരാനജ്ഞാനരൂപങ്ങളാം
കൊമ്പുകളില്ലെങ്കിലിപ്പറയൻ
എമ്പരമാർത്ഥമഖിലമോതാ, മനു-
കമ്പയാ കേൾക്കുക യോഗപ്പെണ്ണെ!- നാട്ടിൻ
കമ്പങ്ങൾ തീർക്കുക ജ്ഞാനപ്പെണ്ണെ!

"https://ml.wikisource.org/w/index.php?title=താൾ:Jathikkummi.pdf/4&oldid=161459" എന്ന താളിൽനിന്ന് ശേഖരിച്ചത്