ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ജൊവാൻ ഓഫ് ആർക്ക്
അഥവാ
ഫ്രാൻസിനെ രക്ഷിച്ച ധീര യുവതി



പ്രാരംഭം.


ഫ്രാൻസിൽ വെഴ്സെയ് പട്ടണത്തിലെ പ്രസിദ്ധപ്പെട്ട ചിത്രശാലയിൽ കൃശഗാത്രിയായ ഒരു യുവതി ഒരു യോദ്ധാവിന്റെ പടച്ചട്ട ധരിച്ചു്, അവളുടെ ചെറുകരങ്ങളിൽ ഒരു വാൾ ബലമായി പിടിച്ച്, ചിന്താധീനയായി മുഖം ഭൂമിയിലേക്കു തിരിച്ചു നില്ക്കുന്നതായി ഒരു മാർബിൾ പ്രതിമ സ്ഥിതിചെയ്യുന്നു. ഫ്‌റാൻസിന്റെ രക്ഷകയായി അടിയപ്പെടുന്ന ജൊവാൻ ഓഫ് ആർക്കിന്റെ പ്രതിമയാണിതു്. ഒരു ബാലികയുടെ നിഷ്കളങ്കത ആ പ്രതിമയുടെ മുഖത്തു കളിയാടുന്നുണ്ടു്. എന്നാൽ പതിമൂന്നാം നൂററാണ്ടിൽ വി. ഫ്‌റാൻസിസ് അസ്സീസിയോ പത്തൊൻപതാം നൂറ്റാണ്ടിൽ നെപ്പോളിയൻ ബോണപ്പാർട്ടോ ചെയ്തിട്ടുള്ളതുപോലെ പതിനഞ്ചാം നൂററാണ്ടിൽ ലോകത്തിന്റെ ശ്രദ്ധയെ ഹഠാദാകർഷിച്ച ചരിത്രപാഠമാണു് വെഴ്‌സെയിലെ പ്രതിമ സൂചിപ്പിക്കുന്ന ആ ബാലിക. ജൊവാൻ ഓഫ് ആർക്കിന്റെ കാര്യത്തിൽ ഒരു പ്രത്യേകതയുണ്ടു്. വി. ഫ്‌റാൻസിസ് അസ്സീസിയും നെപ്പോളിയൻ ബോണപ്പാർട്ടും ഒരു നിമിഷംകൊണ്ടു ലൂകവീരന്മാരായിത്തീർന്നിട്ടുള്ളവരല്ല. ജൊവാൻ ഓഫ് ആർക്കാകട്ടെ ഒരു കൊല്ലം കൊണ്ടു അവളുടെ ധീരകൃത്യം നിർവഹിച്ചു് ലോകപ്രഖ്യാതയായിത്തീരുകയും വീരാത്മാവെന്നു മാത്രമല്ല പുണ്യാത്മാവെന്ന പേരുകൂടെയും സമ്പാദിക്കുകയും ചെയ്തിരിക്കുന്നു. പത്തൊൻപതുവയസ്സുമാത്രം പ്രായമുള്ള

"https://ml.wikisource.org/w/index.php?title=താൾ:Joan_of_Arc_1929_Malayalam.pdf/25&oldid=218349" എന്ന താളിൽനിന്ന് ശേഖരിച്ചത്