ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒരു യുവതി, നാട്ടുമ്പുറങ്ങളിൽ ആടുമേച്ചു നടന്ന ഒരു ബാലിക, വിദ്യാഭ്യാസമോ മററു യോഗ്യതകളൊ ഇല്ലാതിരുന്ന ഒരു പെൺകുട്ടി, ഒരു മഹാസാമ്റാജ്യത്തെ അതിന്മേൽ അധികാരം സ്ഥാപിച്ചിരുന്ന മഹാശക്തിയുടെ പിടിയിൽ നിന്നു് വിടുർത്തി രക്ഷിച്ചു എന്നോർക്കുമ്പോൾ നമുക്കു അത്ഭുതപ്പെടാതെ തരമില്ല. അതേ, വി. ജൊവാൻ ഓഫ് ആർക്കിന്റെ കൃത്യം ലോകചരിത്രത്തിലെ അത്ഭുതസംഭവമാണു്. അത്ഭുതസംഭവമായി കരുതുകയല്ലാതെ അതിനെ മററു തരത്തിൽ വ്യഖ്യാനിക്കുവാൻ കഴിയുന്നതല്ല. ആ സംഭവം കഴിഞ്ഞിട്ടു് ഇപ്പോൾ സംവത്സരങ്ങൾ അഞ്ഞൂറു പൂർത്തിയായിരിക്കുന്നെങ്കിലും ചരിത്രകാരന്മാർ ഇതുവരെ ലോകസാധാരണമായ കാരണങ്ങൾ പറഞ്ഞു് അതിനെ വ്യാഖ്യാനിച്ചിട്ടില്ല. ഭാഗ്യം കൊണ്ടു അങ്ങനെ സംഭവിച്ചു, അതല്ലെങ്കിൽ ബുദ്ധിസാമർത്ഥ്യംകൊണ്ടു സാധിച്ചു എന്നെല്ലാം ചിലർ പറയാതിരിക്കുന്നില്ല. എന്നാൽ ജൊവൻ ഓഫ് ആർക്കിന്റെ കൃത്യം ദൈവത്തിന്റെ പ്രത്യേക സഹായത്താൽ നടന്ന ഒരു മഹൽ സംഭവമെന്നു കരുതുമ്പോൾ മാത്രമേ നമുക്കു തൃപ്തരാകുവാൻ സാധിക്കുന്നുളളൂ. കേവലം ഒരു യുവതി, ദരിദ്രനായ ഒരു കൃഷിക്കാരന്റെ പുത്രി, ഒരു കുഗ്രാമത്തിലെ മേച്ചിൽ സ്ഥലങ്ങളും വയലുകളും കഴിഞ്ഞു പുറത്തുപോയിട്ടില്ലാത്ത ഒരു പെൺകുട്ടി, ഒരു നിമിഷത്തിൽ രാജസന്നിധിയിൽ ധൈര്യമായി പ്രവേശിച്ചു്, അതിസമർത്ഥനായ ഒരു യോദ്ധാവിനേപ്പോലെ യുദ്ധവസ്ത്രങ്ങൾ ധരിച്ചു് പോർക്കളത്തിലിറങ്ങി അതിചാരുതയോടെ പോരാടി, ബുദ്ധിമാനായ സേനാനായകനേപ്പോലെ സൈന്യങ്ങളെ നയിച്ചു വിജയം പ്രാപിച്ചു, നിസ്തുലങ്ങളായ ആയോധനതന്ത്രങ്ങളാൽ ശത്രുക്കളെ ഓടിച്ചു, ഒടുവിൽ ഫ്റാൻസിനെ അധഃപതനത്തിൽ നിന്നും അടിമത്തത്തിൽനിന്നും രക്ഷിച്ചു, എന്നെല്ലാം പറഞ്ഞാൽ അതങ്ങനെയിങ്ങനെ സംഭവിച്ചു എന്നു വിശ്വസിക്കുവാൻ ആരെങ്കിലും കാണുകയില്ല. ജൊവാൻ ഓഫ് ആർക്കിനെ അന്നു സ്വജനങ്ങളും ശത്രുക്കളും ഒരു ആഭിചാരികയെന്നു പ്രഖ്യാപനം ചെയ്തു് കഴുവുമരത്തിന്മേൽ കെട്ടി അഗ്നിക്കിരയാക്കി. ഇന്നാകട്ടെ ഫാറാൻസു അവളുടെ വീരസന്താനങ്ങളിൽ ആർക്കും നൾകാത്ത ബഹുമതി ജൊവാൻ ഓഫ് ആർക്കിനു നൾകുന്നു. ഒരു രാജ്യത്തെ അതിന്റെ നിരാശാജനകമായ ആപൽഘട്ടത്തിൽനിന്നു രക്ഷിച്ച ധീ

"https://ml.wikisource.org/w/index.php?title=താൾ:Joan_of_Arc_1929_Malayalam.pdf/26&oldid=218350" എന്ന താളിൽനിന്ന് ശേഖരിച്ചത്