ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


രയെന്നുള്ള നിലയിൽ മാത്രമല്ല രാജ്യത്തിന്റെ രക്ഷകയായ ഒരു പുണ്യാത്മാവെന്നുള്ള നിലയിൽക്കൂടെ അവളുടെ സ്മരണയെ കൊണ്ടാടുന്നു. കന്യകയുടെ ഓർലിയൻസു പ്രവേശനത്തിന്റെ വാർഷികദിനം പ്രമാണിച്ചു ഇക്കൊല്ലം മെയ് മാസത്തിൽ ഓർലിയൻസിലും ഫ്റാൻസിന്റെ മററുഭാഗങ്ങളിലും നടന്നിട്ടുള്ള ആഘോഷങ്ങൾ വിസ്മയാവഹങ്ങളാണ്. ഇതു സംബന്ധിച്ചുള്ള ഒരുക്കങ്ങൾ വളരെ നേരത്തേതന്നെ ഫ്റാൻസിൽ ആരംഭിച്ചിരുന്നു. സഭയും രാഷ്ട്രവും ഒന്നുപോലെ ഇതിൽ സംബന്ധിച്ചു. ഇംഗ്ലണ്ടു, ബൽജിയം, പോളണ്ടു ആദിയായ രാജ്യങ്ങളിലെ പ്രതിനിധികളും ഫ്റഞ്ചുജനാധിപത്യപ്രസിഡൻറു്, മന്ത്രിമാർ, സേനാനായകന്മാർ മുതലായവരും ആഘോഷത്തിൽ പങ്കുകൊള്ളുന്നതിനായി ഓർലിയൻസിൽ സന്നിഹിതരായിരുന്നുവെന്നറിയുമ്പോൾ പിരിഷ്‌കൃതലോകം ഈ വിശുദ്ധബാലികയെ എങ്ങനെ ബഹുമാനിക്കുന്നുവെന്നൂഹിക്കാവുന്നതാണു്. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നായി 6 കർദ്ദിനാളന്മാരും 7 മെത്രാപ്പോലീത്താമാരും, 45 മെത്രാന്മാരും ഓർലിയൻസിൽ സമ്മേളിച്ചിരുന്നതിൽനിന്നു കത്തോലിക്കസഭ ജൊവാൻ ഓഫ് ആർക്കിനെ സംബന്ധിക്കുന്ന ഈ പഞ്ചമശതവാർഷികത്തെ എത്രത്തോളം പ്രധാനമായികരുതുന്നുവെന്നു സ്പഷ്ടമാകുന്നുണ്ടു്. മാർപ്പാപ്പാ തിരുമനസ്സിലെ പ്രതിനിധിയായി ആഘോഷങ്ങളിൽ ഭാഗഭാക്കായിരുന്നത് നമ്മുടെ കഥാനായികയുടെ ദേശീയനും, ഇൻഡ്യയുടെ വിസിററർ അപ്പസ്തോലിക്കാ ആയി കേരളസന്ദർശനം ചെയ്തിട്ടുള്ള പണ്ഡിതശിരോമണിയുമായ കാർഡിനാൽ ലെപ്പീസിയെ തിരുമനസ്സുകൊൺറ്റായിരുന്നു. ഫ്റാൻസിന്റെ ഈ മഹോത്സവം പ്രമാണിച്ചുള്ള ആഘോഷങ്ങൾ തുടർച്ചയായി അനേക ദിവസത്തേക്കു നടത്തപ്പെട്ടു. 485 അടി നീളവും 132 അടി ഉയരവുമുള്ള ബ്രഹ്മാണ്ഡമായ ദേവാലയവളപ്പിൽ രണ്ടുലക്ഷത്തിലധികം തീർത്ഥയാത്രക്കാരാണ് കന്യകയുടെ വിജയസൂചകമായ കൊടിയും പിടിച്ചു തിക്കിക്കൂടിയിരുന്നതു്. ബാലന്മാർ, ബാലികമാർ, പട്ടാളക്കാർ, സ്കൌട്ടുകാർ സ്ഥാനവസ്ത്രങ്ങൾ ധരിച്ചു കന്യകയെ അഭിവാദ്യം ചെയ്തു. ശതവർഷമഹാമഹത്തിലെ ഏററം പ്രധാന കർമ്മങ്ങളെല്ലാം കന്യക, ഓർലിയൻസിലെ വിജ

"https://ml.wikisource.org/w/index.php?title=താൾ:Joan_of_Arc_1929_Malayalam.pdf/27&oldid=218351" എന്ന താളിൽനിന്ന് ശേഖരിച്ചത്