ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അഭിവന്ദനാധികാരം

നരന്മാരരണാ ഗൌളി കൃകലാസം കടന്നലും
അട്ട തേരട്ടയും തൊട്ടാലൊട്ടി വേട്ടാളിയൻ ഝഷം.       ൧൭
മറ്റും പലതുമുണ്ടേവം വിഷമുള്ളതു ഭൂതലേ
തത്തച്ചിഹ്നം ചികിത്സാം ച ജ്ഞാത്വാ കര്യാൽ ഭിഷഗ്വരഃ.       ൧൮
അതിൽ പ്രധാനം പാമ്പിന്റെ വിഷത്തിന്നതു കൊണ്ടു ഞാൻ
മുമ്പിനാലതിനുള്ളൊരു ലക്ഷണങ്ങൾ ചികിത്സയും .
ചൊല്ലുന്നു പിഴയെന്നാലും ക്ഷമിച്ചീടുവർ .സൂരികൾ
കുറ്റം മറ്റുള്ളവൻ ചൊന്നാലെന്തു ചേതം നമുക്കിഹ.


വിഷയാനുക്രമണികാ.


ആദൌ ശ്വാസവിഭാഗം ച ദൂത ചേഷ്ടകളും തഥാ
നിന്നു ചൊന്നോരു ദേശത്തിൻ ഭേദവും വചനങ്ങളും       ൨൧
വൎജ്ജ്യങ്ങളായ താരങ്ങൾ തിഥി വാരങ്ങളും തഥാ
ദുഷ്ടയോഗങ്ങൾ ദോഷാമാം ബലാബലവിശേഷവും       ൨൨
ഉപശ്രുതിയതിൽ ചേൎന്നശുഭാശുഭ ഫലങ്ങളും
നല്ലതല്ലാത്ത ശകുനം തഥാ കല്യാണമായതും       ൨൩
കാലഭേദമതും പിന്നെ നിന്ദ്യമായ പ്രദേശവും
മൎമ്മസ്ഥാനമതും തദ്വൽ ദന്തക്ഷതവിശേഷവും       ൨൪
തേഷാം ഗന്ദം വിഷാണാം ച വേഗവും വൎണ്ണഭേദവും
ധാതുക്കളിൽ വിഷം ചെന്നാലുണ്ടാകുന്ന വികാരവും       ൨൫
മൃതി വന്നീടുമെന്നുള്ള തറിയേണ്ടും പ്രകാരവും
മൃത്യു വന്നൊരു ദേഹത്തിന്നുള്ള ലക്ഷണവും തഥാ       ൨൬
സിദ്ധൌഷധങ്ങളും നസ്യപാനലേപാഞ്ജനാദിനാം
ക്രമവും ധാര ചെയ്യേണ്ടും പ്രകാരങ്ങളുമങ്ങിനെ       ൨൭












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/10&oldid=149765" എന്ന താളിൽനിന്ന് ശേഖരിച്ചത്