ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ദൂതലക്ഷണാധികാരം

മന്ദാരവാരം കഷ്ടം ച സൂൎയ്യവാരം ച മദ്ധ്യമം
പരിവേഷോപരാഗൌ ച വൎജ്ജ്യൌ സോമാൎക്കയോരപി.
വിഷ്ടിയും ജന്മനക്ഷത്രം മുന്നാലും കഷ്ടമെത്രയും
അഞ്ചാം നാളുമതിനേഴാം നാളിവയും ശുഭമല്ലിഹ.       
പ്രദോഷേ സംക്രമേ ചൈവ സന്ധ്യാ സ്വപി വിശേഷതഃ
അഷ്ടമക്ഷേ ചതത്രൈവ ചന്ദ്രൻ നിൽക്കുന്ന നേരവും       
കുജമന്ദാഹിഗുളികത്രികോണം ദൃഷ്ടിയും തഥാ
തേഷമുദയവും പറ്റാ സൎപ്പ ദംശേ നൃണാമിഹ.       
ശുഭഗ്രഹാണാം ദൃഷ്ട്യാദി ഭവിച്ചീടുകിലുത്തമം
ചന്ദ്രദൃഷ്ട്യുദയം രണ്ടും വിശേഷിച്ചും ശുഭപ്രദം.       ൧൦
ഓരോനാളിന്നു നാലു നാഴികാ വിഷമുണ്ടതും
നന്നല്ലെന്നു ധരിക്കേണം വിഷദംശേ മൃതിപ്രദം.       ൧൧
സൂൎയ്യവാരേ മകം വന്നാൽ സോമവാരേ വിശാഖവും
കുജവാരേ തഥാ ചാർദ്രാ ബുധവാരേ ചമൂലവും.       ൧൨
ഗുരുവാരേ ച ചതയം ഭൃഗുവാരേ ച രോഹിണീ
മന്ദവാരത്തോടുത്രാടം കൂടിയാൽ മൃത്യുയോഗമാം       ൧൩
പന്തിരണ്ടും പതിനൊന്നുമഞ്ചും രണ്ടുമൊരാറപി
എട്ടുമൊമ്പതുമീസംഖ്യവന്ന പക്കം പുനഃക്രമാൽ       ൧൪
സൂൎയ്യാദിവാരം തന്നോടങ്ങൊന്നിച്ചാൽ ദദ്ധയോഗമാം
മൃത്യുദഗ്ദ്ധ്വാദിടോഗങ്ങൾ കഷ്ടം മൃത്യുപ്രദങ്ങൾ പോൽ       ൧൫
അൎക്കൻ നിൽക്കുന്ന നാൾ കഷ്ടമൊമ്പതാം നാളുമങ്ങിനെ
പതിനഞ്ചാകുമന്നാളും കഷ്ടം കീഴേതുമങ്ങിനെ.       ൧൬
തൃക്കേട്ട ചോതിയും ച്ത്ര ഭരണ്യാശ്ലേഷകൃത്തികാ
പൂരത്രയം ച ചതയമിന്നാളൊന്നും വരും പുനഃ        ൧൭












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/12&oldid=148758" എന്ന താളിൽനിന്ന് ശേഖരിച്ചത്