ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ജ്യോത്സ്നികാ

ആൎയ്യസൂൎയ്യാൎക്കപുത്രാണാമൊരു വാരമതും വരും
ദ്വാദശീ ഷഷ്ഠിയും ഭൂയശ്ചതുൎത്ഥീ ച നവമ്യപി.       ൧൮
ഇച്ചൊന്ന നാലു പക്കത്തിലൊരുപക്കമതും വരും
മൂന്നും കൂടി വരുന്നാകിൽ വിഷപ്പെട്ടാൽ മരിച്ചുപോം.       ൧൯
വെളുത്ത വസ്ത്രം പുഷ്പങ്ങൾ ധരിച്ചോൻ നിർമ്മലൻ തഥാ
വാക്കിന്നിടൎച്ചകൂടാതെ ചൊല്ലുന്നോനും പ്രസന്നനും .       ൨൦
വൎണ്ണലിംഗങ്ങളൊന്നായി വരുന്നോനും സമൎത്ഥനും
ദൂതരായി വരുന്നാകിൽ ശുഭമക്കാൎയ്യമെത്രയും
മാൎഗ്ഗം വിട്ടു വരുന്നോനും ദീനനും ശസ്ത്രപാണിയും
കൃഷ്ണരക്തങ്ങളാം വസ്ത്രകുസുമാദി ധരിച്ചവൻ.       ൨൨
യഷ്ടി പാശാദികൾ കയ്യിൽ ധരിച്ചോനെണ്ണ തേച്ചവൻ
തുൎണ്ണഗൽഗദവാക്യങ്ങൾ ചൊല്ലുന്നോനും തഥൈവ ച.
കാൽകരങ്ങൾ പിണപ്പോനും കരയുന്നവനും പുനഃ
ശുഷ്കകാഷ്ഠാശ്രിതന്മാരുമാൎദ്രവസ്ത്രമുടുത്തവൻ.       ൨൪
വസ്ത്രം ചുമലിലിട്ടോനും കേശപാശമഴിച്ചവൻ
നഖസ്തനാക്ഷിഗുഹ്യാദി മൎദ്ദിക്കുന്നവനേകനും .       ൨൫
അംഗവൈകല്യമുള്ളോനും മാണിയും മുണ്ഡിതൻ തഥാ
ദൂതന്മാരിവരായീടിലശുഭം തന്നെ കേവലം.       ൨൬
വനേ ശൂന്യാലയേ വാപി ശ്മശാനേ ജലസന്നിധൌ
ഛന്നദേശേ തഥാപ്യുക്തോ യതി മൃത്യുൎഭവിഷ്യതി.       ൨൭
പിതൃകാൎയ്യേ ച യാത്രായാം വിവാദേ ക്ഷൌരകൎമ്മണി
സ്നാനാശനേ ച നിദ്രായാമശുദ്ധസമയേ തഥാ.       ൨൮
ബുദ്ധിക്കുണൎച്ചയില്ലാതെ വസിച്ചീടുന്ന നേരവും
വന്നു ചൊല്ലീടുകിൽ പാരം കഷ്ടം കാര്യമതെത്രയും.       ൨൯












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/13&oldid=149621" എന്ന താളിൽനിന്ന് ശേഖരിച്ചത്