ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
2
പ്രസ്താവന

വിന്ധ്യഹിമാലയാദി പൎവ്വതസാനുക്കളിൽ അധിവസിച്ചിരുന്ന ആൎയ്യപുരാതനന്മാരായ ആചാൎയ്യന്മാർ അവരുടെ പരിതഃപ്രദേശങ്ങളിലെ സ്ഥാവരജംഗമങ്ങളിൽനിന്നു മനുഷ്യന്റെ ആയുരാരോഗ്യങ്ങൾക്ക് അനുകൂലങ്ങളും പ്രതികൂലങ്ങളുമായ ഗുണദോഷഭാഗങ്ങളെ കണ്ടുപിടിച്ചു ഗ്രഹിക്കേണ്ടവയേയും ത്യജിക്കേണ്ടവയേയും നിർദ്ദേശിച്ചു. ശാസ്ത്രനിൎമ്മാണം ചെയ്തപോലെ തന്നെ സഹ്യപൎവ്വതത്തിന്റെ പടിഞ്ഞാറേച്ചെരിവിലുള്ള കാടുകളിൽ കുടികൊണ്ടിരുന്ന പണ്ടത്തെ ദ്രാവിഡന്മാരായ മലയാളികളും അവരുടെ ചുറ്റും മുറ്റിക്കൂടിയിരുന്ന ജന്തുക്കൾ മരങ്ങൾ ,വള്ളികൾ,ചെടികൾ മുതലായവയിൽ നിന്നും തങ്ങൾക്കുണ്ടാകുന്ന ഇഷ്ടകഷ്ടഫലഞ്ഞലെ സൂക്ഷിച്ചറിഞ്ഞു പ്രവൃത്തി നിവൃത്തിമാൎഗ്ഗങ്ങളെ നിരൂപിക്കുകയും നിയമിക്കുകയും ചെയ്തിരുന്നുവെന്ന് ഊഹിപ്പാൻധാരാളം ലക്ഷ്യങ്ങളും ലക്ഷണങ്ങളുമുണ്ട്. ഈവക സംഗതികളെല്ലാം ഇച്ചെചെറിയ പ്രസ്താവനയിൽ വിസ്തരിക്കുന്നത് അസംഗതമാണല്ലൊ.

എന്നാൽ അന്യ ദേശങ്ങളെ അപേക്ഷിച്ചു മലയാളത്തിൽ അസംഖ്യമായിക്കാണപ്പെടുന്ന സൎപ്പാദി വിഷജന്തുക്കളുടെ ഉപദ്രവത്തെ തടുപ്പാനും വിഷങ്ങളെ പരിഹരിപ്പാനും അത്യാവശ്യമായ വിഷചികിത്സയിൽ കുടുംബപാരമ്പൎയ്യവഴിക്കും ശിഷ്യപരമ്പരമാൎഗ്ഗമായും ഉപദേശപാടവം സിദ്ധിച്ചിട്ടുള്ള യോഗ്യന്മാർ മലയാളികളിൽ ഇന്നും അനേകം പേരുണ്ട്. മദ്ധ്യകേരളത്തിൽ അടുത്ത കാലത്തു ജീവിച്ചിരുന്ന കോക്കര നമ്പൂതിരിയുടെ ശിഷ്യന്മാരാണു കൊച്ചിയിൽ ഇപ്പോൾ രാജ്യഭാരം ചെയ്യുന്ന മഹാരാജാവു തിരു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/4&oldid=149759" എന്ന താളിൽനിന്ന് ശേഖരിച്ചത്